തൃശൂര്‍: സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിത്തുബാങ്ക് ഉണ്ടാക്കുമെന്ന മന്ത്രി വി.എസ്. സുനില്‍കുമാര്‍. അസോസിയേഷന്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്‌സ് കേരള തൃശൂര്‍ ബ്രാഞ്ച് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കര നെല്‍കൃഷി വ്യാപിപ്പിക്കുമെന്നും നെയല്‍വയല്‍ നികത്തല്‍ തടയുമെന്നും മന്ത്രി പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷനായി. കൃഷി ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍, ബ്രാഞ്ച് സെക്രട്ടറി പി. ഉണ്ണിരാജന്‍, സംസ്ഥാന ഭാരവാഹികളായ ഷാജന്‍ മാത്യു, സി.വി. രമേഷ്, മുര്‍ഷിദ്, ബ്രാഞ്ച് ട്രഷറര്‍ എസ്. മിനി എന്നിവര്‍ പ്രസംഗിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള വിത്ത് ബാങ്ക് ഉണ്ടാക്കും: മന്ത്രി
