‘അപ്പനെക്കാള്‍ വലിയ മകന്‍ എന്നത് ശരിയല്ല”; തച്ചങ്കരിയെ മാറ്റിയത് ന്യായം: പി.സി.ജോര്‍ജ്

ktm-georgeകണ്ണൂര്‍: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ  മാറ്റിയത് ന്യായമായ കാര്യമാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. തച്ചങ്കരിയും വകുപ്പു മന്ത്രിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് മാറ്റാന്‍ കാരണം. ജനാധിപത്യത്തിന് വഴങ്ങാത്ത ആളല്ല തച്ചങ്കരിയെങ്കിലും വേലിചാടുന്ന സ്വഭാവമാണ് അദ്ദേഹത്തിന് വിനയായത്. അപ്പനെക്കാള്‍ വലിയ മകന്‍ എന്നത് ശരിയല്ലാത്ത കാര്യമാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യവില്പന നടത്താനുള്ള തന്റേടം മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള മദ്യനയം വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. മദ്യനിരോധനത്തിലൂടെ നമ്മുടെ ചെറുപ്പക്കാര്‍ ബിയര്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുങ്ങിയത് കരള്‍രോഗത്തിനും മറ്റും കാരണമായിട്ടുണ്ട്. ഇത്തരം രോഗികളുടെ കണക്കുപരിശോധിച്ചാല്‍ മദ്യത്തിന്റെ ഉപയോഗം എത്രകണ്ട് വര്‍ധിച്ചെന്ന് മനസിലാകും.

സുധീരനെയും രമേശിനെയും മാണിയെയും തോല്പിക്കാന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടി മദ്യനയം നടപ്പാക്കിയത്്. അതുകൊണ്ടുതന്നെ ഇത് വിശദമായി ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ഓണ്‍ലൈന്‍ വഴിയുള്ള മദ്യവില്പനയെ അനുകൂലിക്കുന്നില്ല. 10 വയസുള്ള കുട്ടിക്കുവരെ മദ്യം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകും. നേരിട്ടു മദ്യം നല്‍കുന്ന സാഹചര്യമാണ് വേണ്ടത്.

പിണറായി സര്‍ക്കാരിന്റെ തുടക്കം നന്നായിരുന്നെങ്കിലും ഇപ്പോള്‍ നിര്‍ജീവ അവസ്ഥയിലാണ്. മുഖ്യമന്ത്രിയുണ്ടെന്നല്ലാതെ മറ്റു മന്ത്രിമാരുടെ കാര്യം ആര്‍ക്കും അറിയില്ല. അത്യാവശ്യം ഇ.പി.ജയരാജന്റെയും സിപിഐയുടെ വി.എസ്്. സുനില്‍കുമാറിന്റെയും ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. മറ്റ് മന്ത്രിമാര്‍ ഉണ്ടോയെന്ന് കവടിനിരത്തി നോക്കണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Related posts