പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ ചണ്ണക്കാമണ്ണില്‍ ആരംഭിച്ച മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ നിര്‍മാണം അനിശ്ചിതമായി നീളുന്നു. നിര്‍മാണം നിലച്ചിട്ട് മാസങ്ങളായെങ്കിലും ഇനിയും ആരും തിരിഞ്ഞുപോലും നോക്കുന്നില്ല.വനംവന്യജീവി വകുപ്പില്‍ നിന്ന് അനുവദിച്ച ഒന്നേകാല്‍ കോടി രൂപ വിനിയോഗിച്ചാണ് അമ്പനാര്‍ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചത്. ഓഫീസ്, ജീവനക്കാര്‍ക്കുള്ളക്വാര്‍ട്ടേഴ്‌സുകള്‍, വനം കേസുകളിലെ പ്രതികളെ പാര്‍പ്പിക്കാന്‍ സെല്‍ എന്നിവയാണ് ഫോറസ്റ്റ് സ്‌റ്റേഷനില്‍ ഒരുക്കുന്നത്. 2013ല്‍ വനമന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറാണ് പദ്ധതിക്ക് മുന്‍കൈയ്യെടുത്ത് പണം അനുവദിച്ചത്.
ജൂണില്‍നിര്‍മ്മാണോദ്ഘാടനം നടന്നു. കെട്ടിടം പകുതിയോളം പൂര്‍ത്തിയായെങ്കിലും നാളിതുവരെ നല്‍കിയത് 18ലക്ഷം രൂപ മാത്രം.അന്നത്തെ ചിലവനംവകുപ്പ്ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ആദ്യഘട്ടം നല്‍കിയ ബില്‍ മാറുന്നതില്‍ വരെ കാലതാമസമുണ്ടായി. ഇതോടെ നിര്‍മ്മാണം നിലയ്ക്കുക യായിരുന്നു. മൂന്ന് മാസത്തിന് ശേഷമാണ് 18 ലക്ഷത്തിന്റെ ബില്‍ മാറിയത്. തുടര്‍ന്ന് പണി പുനരാരംഭി ച്ചെങ്കിലും ചില നൂലാമാലകള്‍ കാരണം വീണ്ടും നിലച്ചു. ഇതിനിടെ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കണമെ ന്നാവശ്യപ്പെട്ട് വനം വകുപ്പിന് കരാറുകാരന്‍ നിവേദനം നല്‍കി .വീണ്ടും തുടങ്ങിയ നിര്‍മ്മാണം ഒക്ടോബറോടെ നിലച്ചു. പിന്നീട് മാസങ്ങള്‍ കഴിഞ്ഞിട്ടും പണി പുനരാരംഭിക്കാത്തതിനാല്‍ 2014 ജനുവ രിയോടെ കോണ്‍ട്രാക്ടറെ നീക്കി വനംവകുപ്പ് ഇയാളെ കരിമ്പട്ടികയില്‍പ്പെടുത്തി.
എസ്റ്റിമേറ്റ് തുകയില്‍ വര്‍ധന വരുത്തി അന്നത്തെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ബിനാമിയെ വച്ച് പണികള്‍ ആരംഭിക്കുന്നതിനായി പുതിയ ടെണ്ടറിന് നടപടി ആരംഭിച്ചു. ഇതിനിടെ ബെല്‍റ്റ് വാര്‍പ്പ് വരെയുളള പണികള്‍ പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. 2015 മാര്‍ച്ച് 31ന് മുമ്പ് പണിപൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ.തുടര്‍ന്നുള്ള പണികള്‍ കരാറുകാരന്‍ സ്ഥലവാസികളായ രണ്ട് പേര്‍ക്ക് സബ് കോണ്‍ട്രാക്ട് നല്‍കി. മെയിന്‍ വാര്‍പ്പിനുള്ള ഘട്ടം വരെ പൂര്‍ത്തിയാക്കി. ഒരു പാര്‍ട്ട് ബില്‍ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വനംവകുപ്പ് അനുവദിച്ചില്ല. ഇതോടെ പണികള്‍ വീണ്ടും നിലച്ചു.
പണികള്‍ പൂര്‍ത്തിയാക്കി ബില്‍ വാങ്ങാനായിരുന്നു വനം വകുപ്പ് നിര്‍ദേശം.എന്നാല്‍ കോണ്‍ട്രാക്ടറിന് വീണ്ടും ബില്‍ മാറിനല്‍കിയതായുംപറയുന്നു.കാലാവധിനീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാല്‍ സെപ്തംബര്‍ വരെ സമയം നീട്ടിനല്‍കിയെന്ന് വനം വകുപ്പ് പറയുന്നു. എന്നാല്‍പണി പൂര്‍ത്തിയായതിന്റെ പാര്‍ട്ട് ബില്‍ നല്‍കിയാല്‍ പണികള്‍ എത്രയും വേഗം തീര്‍ക്കാമെന്ന് കോണ്‍ട്രാക്ടര്‍ പറയുന്നു.ഇത് അംഗീകരിക്കാന്‍ വനംവകുപ്പ് അധികൃതര്‍ തയാറല്ല.എന്തായാലും അനുവദിച്ചതിലുമധികം സമയം കഴിഞ്ഞിട്ടും നിര്‍മ്മാണം പിന്നീട് ഒരിഞ്ച് പോലും നീങ്ങിയില്ല.ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ്പ്രഖ്യാപനങ്ങളിലൊന്ന് ഈ ഫോറസ്റ്റ് സ്‌റ്റേഷന്റെ പൂര്‍ത്തീകരണമാണ്.
എന്തായാലും നൂലാമാലകളില്‍പ്പെട്ട് പണി മുടങ്ങി കിടക്കുന്ന കെട്ടിടം കാടുകയറി നശിക്കുകയാണ്. പണി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ വനം മന്ത്രിക്കുംജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കുവാനും തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കുവാനുമാണ് നാട്ടുകാരുടെ തീരുമാനം.