തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു; പി.വി. അൻവറിന്‍റെ ഭാര്യാ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി

കൊച്ചി: പി.വി. അൻവർ അനധികൃതമായി നിർമിച്ചെന്ന് പറയപ്പെടുന്ന ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു. താത്കാലികമായി നടപടികൾ നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. പി.വി. അൻവറിന്‍റെ ഭാര്യാ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. കേസ് ക്രിസ്മസ് അവധിക്കു ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ചീങ്കണ്ണിപ്പാലയിൽ നിർമിച്ച തടയണ പൊളിക്കണമെന്ന് ദുരന്തനിവാരണ സമിതിയാണ് നിർദേശം നൽകിയിരുന്നത്. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് ഉത്തരവ് നൽകിയത്. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ പൊളിക്കാനുള്ള ചുമതല. സ്ഥലം ഉടമസ്ഥൻ ഇതിനുള്ള ചെലവ് വഹിക്കണമെന്നും നിർദേശമുണ്ടായിരുന്നു.

തടയണ സ്ഥലമുടമസ്ഥൻ പൊളിച്ചു മാറ്റാത്ത പക്ഷം ജില്ലാ ഭരണകൂടം ഇടപെടുമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചിരുന്നു.

Related posts