ചേര്‍ത്തല: വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും കുഞ്ഞും ജീവനൊടുക്കിയതാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം അര്‍ത്തു ങ്കല്‍ കളത്തിപറമ്പില്‍ ഫ്രാന്‍സീസ് സെബാസ്റ്റ്യന്റെ ഭാര്യ ലിജിയ(35)യും മകള്‍ ആന്‍ റിഥികയുമാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മുറിക്കുള്ളില്‍ തീപ്പൊള്ളലേറ്റ നിലയിലാണ് ലിജിയയെ കണ്ടെത്തിയത്. സമീപം അഞ്ചുമാസം പ്രായമുള്ള മക ളും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിക്കും. മൃതദേഹം ആലപ്പുഴയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് ഇന്നു വിട്ടുകൊടുക്കം.
വീടും പരിസരവും പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. പൊള്ളേത്തൈ ഗവ.ഹൈസ്കൂളിലെ അധ്യാപിക യായ ലിജിയ പ്രസവത്തെ തുടര്‍ന്നുള്ള അവധിയിലായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മൂത്തമകള്‍ ട്യൂഷന് പോയിരിക്കുകയായിരുന്നു. ശുചിമുറിയില്‍ നിന്നുമാണ് തീ പടര്‍ന്നതെന്ന് പോലീസ് പറഞ്ഞു. ശുചിമുറിയുടെ ഫൈബര്‍ വ ാതിലിനും തീ പടര്‍ന്നോടെയാണ് മുറിയിലാ കെ പുക നിറഞ്ഞത്. ഇതേസമയം കുഞ്ഞ് കട്ടിലില്‍ കിടക്കുകയായിരുന്നു.
അടച്ചിട്ട മുറിയില്‍ നിറഞ്ഞ പുകയി ല്‍ ശ്വാസംമുട്ടിയാണ് കുഞ്ഞും മരിച്ചതെന്ന് കരുതുന്നത്. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ പൊളിച്ചാണ് അകത്തു കടന്നത്. ലിജിയ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു. കുഞ്ഞിന് പൊള്ളലേറ്റ ലക്ഷണങ്ങളില്ലാതിരുന്നതിനാല്‍ ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആലപ്പുഴ കലക്‌ട്രേറ്റിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനാണ് ഫ്രാന്‍സീസ്. മൂത്തമകള്‍ ആന്‍ റിയ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.