ഷൈജുവിന്‍റെ നടനം ഫലിച്ചില്ല..! ത​മി​ഴ് ന​ട​ന്‍റെ പേ​രി​ൽ മ​ഞ്ചേ​രി​യി​ൽ ത​ട്ടിപ്പ്; പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു നി​ർ​മി​ക്കാ​ൻ ത​മി​ഴ് ന​ട​ൻ 25 ല​ക്ഷം രൂ​പ നൽകുമെന്ന് പറഞ്ഞ് നിരവധി കുടുംബങ്ങളിൽ നിന്നും പണം തട്ടുകയായിരുന്നു

മ​ഞ്ചേ​രി: ത​മി​ഴ് ന​ട​ന്‍റെ പേ​രി​ൽ സ​ഹാ​യ വാ​ഗ്ദാ​നം ന​ൽ​കി സാ​ന്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക്ക​നെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര മാ​മൂ​ട്ടി​ൽ ഷൈ​ജു (47)വാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു നി​ർ​മി​ക്കാ​ൻ ത​മി​ഴ് ന​ട​ൻ 25 ല​ക്ഷം രൂ​പ ന​ൽ​കു​ന്നു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ച് നാ​ലു കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു 20,000 രൂ​പ വീ​തം ഇ​യാ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​ഞ്ചേ​രി പു​ല്ല​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. ആ​റു വ​ർ​ഷ​മാ​യി മ​ല​പ്പു​റ​ത്തു താ​മ​സി​ക്കു​ന്ന ഷൈ​ജു ത​ട്ടി​പ്പി​നി​ര​യാ​യ​വ​രെ മ​ഞ്ചേ​രി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി കോ​ട​തി പ​രി​സ​ര​ത്തു നി​ർ​ത്തി​യ ശേ​ഷം രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നെ​ന്ന പേ​രി​ലാ​ണ് പ​ണം വാ​ങ്ങി​യ​ത്. പി​ന്നീ​ട് മു​ദ്ര ക​ട​ലാ​സു​ക​ൾ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന പ​ണ​വു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് കു​ടും​ബ​ങ്ങ​ൾ ത​ട്ടി​പ്പു മ​ന​സി​ലാ​ക്കി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സം​സ്ഥാ​ന​ത്ത് മ​റ്റു ജി​ല്ല​ക​ളി​ലും ഇ​യാ​ൾ സ​മാ​ന​മാ​യ ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് സി​ഐ എ​ൻ.​ബി ഷൈ​ജു പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ റി​യാ​സ് ചാ​ക്കീ​രി, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ പി. ​സ​ഞ്ജീ​വ്, സ​ലിം, സ​ജ​യ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts