ആധാറിലെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താതിരിക്കാന്‍ നിയമം

pkd-aadarന്യൂഡല്‍ഹി: ആധാറിലെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതു തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍വരുത്തുന്നു. ഇതു പ്രകാരം ഒരു വ്യക്തിയുടെ ആധാറിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താനോ പൊതുസ്ഥലത്തുവയ്ക്കാനോ സാധിക്കില്ല. ആധാര്‍ നിയമ പ്രകാരം ഏജന്‍സികള്‍ ആധാറിലുള്ള 12 ഡിജിറ്റല്‍ നമ്പര്‍ അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുകയും അത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നത്. നിയമവിരുദ്ധമായി ആധാറിലെ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് ശിക്ഷ ലഭിക്കുന്ന കുറ്റമാകും.

ആധാര്‍ നമ്പറുകള്‍ ആവശ്യപ്പെടുമ്പോള്‍ അത് സ്വമേധയാ വ്യക്തി സമര്‍പ്പിച്ചതാണെന്നുള്ള രേഖയും ഏജന്‍സികള്‍ ഇനിമുതല്‍ വാങ്ങേണ്ടിവരും. അങ്ങനെ വാങ്ങുമ്പോള്‍ ഒരു വിധത്തിലും ഇതിലെ രേഖകള്‍ പുറത്തുവിടില്ല എന്ന വ്യക്തിക്ക് ഏജന്‍സി ഉറപ്പു നല്‌കേണ്ടതുണ്ട്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി മാത്രമേ ആധാര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും നിയമത്തിലുണ്ട്.

Related posts