മുംബൈയുടെ ഡോബി തെരുവുകളില്‍ കൈയില്‍ തുണിക്കെട്ടുമായി അലസമായ മുടി കെട്ടിയൊതുക്കി മുഷിഞ്ഞ ചുരിദാറിട്ട് അലഞ്ഞ കറുത്ത പെണ്‍കുട്ടിയെ പലരും ഒന്നുകൂടി നോക്കി. ബോളിവുഡ് നടി ദീപിക പദുകോണുമായി ഈ പെണ്‍കുട്ടിക്ക് ഒരു സാമ്യമില്ലേ. പക്ഷേ ഇത് ദീപികയല്ലല്ലോ. അപ്പോഴാണ് കട്ട് എന്ന ശബ്ദം കേട്ടത്. അതോടെ എല്ലാവരും അവളുടെ അടുത്തേക്ക് ഓടിവന്നു. വന്നവരോടെല്ലാം തന്റെ സ്വതസിദ്ധമായ പുഞ്ചിരി സമ്മാനിച്ചു. പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയയുടെ ചിത്രത്തിനു വേണ്ടിയാണ് ദീപിക തെരുവു പെണ്‍കുട്ടിയായി മാറിയത്. ചിത്രം വൈറലായിക്കഴിഞ്ഞു.
ചിത്രീകരണത്തിനിടെ ദീപികയുടെ ലീക്കായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡീയയില്‍ വൈറലായിക്കഴിഞ്ഞു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മജീദിയൊരുക്കുന്ന ചിത്രമാണിത്. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ബരാന്, കളര്‍ ഓഫ് പാരഡൈസ് തുടങ്ങിയ ക്ലാസിക് ചിത്രങ്ങളുടെ സംവിധായകനാണ് മജീദി. 2017ല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാന്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി , കാഷ്മീര്‍, മുംബൈ എന്നിവിടങ്ങളിലായാണു നടക്കുക.