ഒന്നും രണ്ടും അല്ല  അഞ്ചുലക്ഷം..!   67 കിലോ പുകകില  ഉത്പന്നങ്ങൾ  റെയിൽവേ സ്റ്റേഷനിൻ നിന്നും പിടികൂടി;  കേരളത്തിൽ ഇവയ്ക്ക് 5ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ്

വടക​ര: റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് 65 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. റെ​യി​ൽ​വെ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സു​മാ​യി ചേ​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്.ആ​ളി​ല്ലാ​ത്ത നി​ല​യി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​ത്. അ​ന്പ​തി​നാ​യി​രം രൂ​പ വി​ല​വ​രു​ന്ന ഇ​വ കേ​ര​ള​ത്തി​ൽ വി​റ്റാ​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം ല​ഭി​ക്കും.

അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ട്രെ​യി​ൻ മാ​ർ​ഗം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലെ​ത്തു​ന്നു​ണ്ട്. ഇ​ത് ത​ട​യാ​ൻ പോ​ലീ​സും എ​ക്സൈ​സും ആ​ർ​പി​എ​ഫും റ​വ​ന്യു വ​കു​പ്പും രം​ഗ​ത്തു​ണ്ട്. റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ പ​രി​ശോ​ധ​ന​ക്കു പു​റ​മെ ആ​ർ​പി​എ​ഫു​മാ​യി ചേ​ർ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ ട്രെ​യി​നു​ക​ളി​ലും റെ​യ്ഡ് ന​ട​ത്താ​റു​ണ്ട്.

ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മെ​ന്ന​ത് ക​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​രോ​ധി​ച്ച​ത്. ഇ​ത് അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബാ​ധ​ക​മ​ല്ലാ​ത്ത​തി​നാ​ൽ അ​വി​ട​ങ്ങ​ളി​ൽ നി​ന്നു വ​ൻ​തോ​തി​ലാ​ണ് ഇ​വ കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്.നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യാ​ൻ നി​യ​മ​പ​ര​മാ​യി ത​ന്നെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ്ട​തു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പി​ഴ അ​ട​ച്ച് പോ​കു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

Related posts