ഇതൊരു നിയോഗം… മൂന്നു പതിറ്റാണ്ടിലേറെയായി യോഗാപരിശീലനം തപസ്യയാക്കിമാറ്റിയ ഇട്രാച്ചന്‍ മാഷിനെ പൊന്നാടയണിയിച്ച് യോഗദിനം ആചരിച്ചു

alp-yogaചങ്ങനാശേരി: ചങ്ങനാശേരിയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി യോഗാപരിശീലനം തപസ്യയാക്കിമാറ്റിയ ഇട്രാച്ചന്‍ മാഷി(ഏബ്രഹാം ജോസഫ്)നെ ആദരിച്ചു ചങ്ങനാശേരി എസ്എച്ച്ജി രാജ്യാന്തര യോഗാദിനം ആചരിച്ചു. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍നിന്നും എന്‍സിസികേഡറ്റുകളുടെ കൂട്ടത്തില്‍ 1970ല്‍ ഡല്‍ഹിയില്‍ ചെന്നതാണ് യോഗായുടെ സഹ യാത്രികനാകാന്‍ ഏബ്രഹാം ജോസഫ് എന്ന ഇട്ട്രാച്ചന്‍ മാഷിന് പ്രചോദനമേകിയത്. പരേഡില്‍ പങ്കെടുക്കാന്‍ ബീഹാറില്‍നിന്നെത്തിയ സ്കൂള്‍ ഓഫ് യോഗായിലെ കുട്ടികളുമായി പരിചയപ്പെടാന്‍ കഴിഞ്ഞത് തുടര്‍ന്നുള്ള കാലം യോഗായോ ടൊപ്പം ചേര്‍ന്നുപോകാന്‍ മാഷിനെ നിര്‍ബന്ധിതനാക്കി.

ജനുവരിയിലെ കൊടുംതണുപ്പുള്ള ഡല്‍ഹിയില്‍ മദ്യവും സിഗരറ്റും ഒഴിവാക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നുവെന്ന ചോദ്യത്തിന് ഞങ്ങള്‍ യോഗികളാണെന്ന മറുപടിയാണ് ബീഹാറിലെ കുട്ടികളില്‍നിന്നും ഉണ്ടായത്.    യോഗാപരിശീലന ത്തി നു പ്രസിദ്ധമായിട്ടുള്ള ബംഗളൂരു വിവേകാന്ദാശ്രമം, തൃശൂരിലെ ആലത്തൂര്‍ മഠം, നെയ്യാര്‍ ഡാം എന്നവിടങ്ങളില്‍ നിന്നും ആവശ്യമായ പരിശീലനം നേടി. തുടര്‍ന്നു മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്നും യോഗ ആന്‍ഡ് നേച്ചറോപ്പതി കോഴ്‌സ് എ ഗ്രേഡില്‍ പാസായി.

1980 മുതല്‍ യോഗ അധ്യാപകനായി. ഇപ്പോള്‍ മുപ്പതോളം സ്കൂളുകള്‍, നിരവധി കോളജുകള്‍, സന്യാസിനി മഠങ്ങള്‍, കോട്ടയം റെഡ്‌ക്രോസ് എന്നിവിടങ്ങളിലടക്കം തന്റെ അധ്യാപനത്തിലൂടെ പതിനായിരത്തില്‍പ്പരം ആളുകളെ യോഗായിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ ആത്മനിര്‍വൃതിയിലാണ് ഇട്രാച്ചന്‍ മാഷ്. എസ്എച്ച്ജി പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഷാജി തോമസ്, സുരേഷ് പുഞ്ചക്കോട്ടില്‍, അഡ്വ.റോയ് തോമസ്, ബിജു ആന്റണി, സി.ജെ.ജോസഫ്, ജോണ്‍ മാത്യു മൂലയില്‍, ബെന്നി സി ചീരംഞ്ചിറ, സാബു കോയിപ്പള്ളി, ബെര്‍നാഡ് ലോബോ, ജോസഫ് കടപ്പള്ളി, പ്രേം കടന്തോട്, റോയി മാറാട്ടുകളം, ജോസഫ് വെണ്ണാലില്‍, മാത്യു ജോസഫ്, നിറ്റോ ബേബി, പി.ഡി. ജയിംസ്, ജോജി പടിയറ, ഇ.ഡി. ജോര്‍ജ്, പി.ജെ. മോഹന്‍ദാസ്, പി.എം. സജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts