ഇനി ശിക്ഷാ വിധി! മണിയന്‍പിള്ള എന്ന പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ ആട് ആന്റണി കുറ്റക്കാരനെന്നു കോടതി; ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും

Aaduകൊല്ലം:  മണിയന്‍പിള്ള എന്ന പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനെന്നു കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷാ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കൊലപാതകം (ഐപിസി 302), കൊലപാതക ശ്രമം (307), തെളിവു നശിപ്പിക്കല്‍ (201), വ്യാജരേഖ ചമയ്ക്കല്‍ (468), വ്യാജരേഖ യഥാര്‍ഥ രേഖയെന്ന തരത്തില്‍ ഉപയോഗിക്കല്‍ (471), ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരുക്കേല്‍പ്പിക്കല്‍ (333), ഔദ്യോഗിക കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടല്‍ (224) എന്നീ ഏഴു കുറ്റങ്ങളാണു ആന്റണിക്കെതിരെ ചുമത്തിയിരിക്കുന്നത്.

2012 ജൂണ്‍ 25നു രാത്രി പാരിപ്പള്ളി – മടത്തറ റോഡില്‍ പാരിപ്പള്ളി ജവാഹര്‍ ജംക്ഷനില്‍ വാഹന പരിശോധയ്ക്കിടെയാണു പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ള കുത്തേറ്റു മരിച്ചത്.   2015 ഒക്ടോബര്‍ 13നു ആന്റണിയെ കോയമ്പത്തൂര്‍–പാലക്കാട് അതിര്‍ത്തിയില്‍ നിന്ന് പിടികൂടുകയായിരുന്നു.

Related posts