ഇന്ത്യക്കെതിരായ ഏകദിന പരമ്പര: കോറി ആന്‍ഡേഴ്‌സണ്‍ ടീമില്‍ തിരിച്ചെത്തി

fb-keeves

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണ്‍ ടീമില്‍ തിരിച്ചെത്തി. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ആയിട്ടാണ് ആഡേഴ്‌സണെ ടീമില്‍ ഉള്‍പ്പെടുത്തിയത്. 15 അംഗ ടീമില്‍ ബാറ്റ്‌സ്മാന്‍ ആന്റണ്‍ ഡേവിച്ച്, ജിമ്മി നിഷാം, വിക്കറ്റ്കീപ്പര്‍ ബി.ജെ. വാട്‌ലിംഗ് എന്നിവരും ടീമില്‍ ഇടം നേടി. എന്നാല്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ട ഹെന്‍റി നിക്കോളാസിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഒക്‌ടോബര്‍ 16ന് ധര്‍മശാലയിലാണ് ആദ്യ മത്സരം. ചീഫ് സെലക്ടര്‍മാരായ ഗാവിന്‍ ലാര്‍സണാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീം: കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), കോറി ആന്‍ഡേഴ്‌സണ്‍, ട്രെന്റ് ബോള്‍ട്ട്, ഡഗ് ബ്രാസ്‌വെല്‍, ആന്റണ്‍ ഡേവിച്ച്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, മാറ്റ് ഹെന്‍റി, ടോം ലതാം, ജെയിംസ് നിഷാം, ലൂക്ക് റോഞ്ചി, മിച്ചല്‍ സാന്റനെര്‍, സോധി, ടിം സൗത്തി, റോസ് ടെയ്‌ലര്‍, ബി.ജെ. വാട്‌ലിംഗ്.

Related posts