ഇന്നു വിവാഹം നടക്കാനിരിക്കെ വരന്‍ മരിച്ചു; രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്

KTM-MARANAMകറുകച്ചാല്‍: വിവാഹത്തലേന്ന് പ്രതിശ്രുത വരന്‍ മരിച്ചു. ചമ്പക്കര അഞ്ചിനി പുതുവേലില്‍ തങ്കപ്പന്‍ – രമണി ദമ്പതികളുടെ മകന്‍ അനില്‍കുമാര്‍ (32) ആണ് മരിച്ചത്.  ഇന്നു  രാവിലെ കറുകച്ചാലിലെ ഓഡിറ്റോ റിയത്തില്‍ വിവാഹം നടക്കാനിരിക്കെ ഇന്നലെയാണ് അനില്‍കുമാര്‍ മരിച്ചത്. കഴിഞ്ഞ നാലിനായിരുന്നു വിവാഹനിശ്ചയം. കറുകച്ചാല്‍ ടൗണില്‍ ഓട്ടോ ഡ്രൈവറാണ്. ഓട്ടോയില്‍ പോകുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി യിലും ചികിത്സയിലായി രുന്നു.

രക്തസമ്മര്‍ദം കൂടി സ്‌ട്രോക്ക് ഉണ്ടായതിനാല്‍ ശനിയാഴ്ച മുതല്‍ ട്രോമാ കെയര്‍ യൂണിറ്റില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് പത്തിന് പരുത്തുംപാറ അഗാപ്പേ ഫുള്‍ഗോസ്പല്‍ പള്ളിയില്‍. സഹോദരങ്ങള്‍: അനൂപ്, അനു.

Related posts