റോം: ഇറ്റലിയില്‍ ഭീകരാക്രമണം നടത്താനുള്ള ഐഎസിന്റെ പദ്ധതി പൊളിച്ചതായി മിലാന്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. പാരീസ്, ബ്രസല്‍സ് മോഡലില്‍ റോമിലും ഭീകരാക്രമണത്തിന് ഇറ്റലിയില്‍ താമസിക്കുന്ന മൊറോക്കന്‍ സ്വദേശിക്ക് ഐഎസ് ഉത്തരവു നല്‍കിയിരുന്നതായി പ്രോസിക്യൂട്ടര്‍ മൗറിസ്യോ റൊമനെല്ലി പറഞ്ഞു.
ഐഎസിന്റെ സന്ദേശങ്ങള്‍ പിടിച്ചെടുത്തതില്‍നിന്നു വ്യക്തമായതാണ് ഈ വിവരം. ഇതെത്തുടര്‍ന്ന് വടക്കന്‍ ലൊംബാര്‍ഡി മേഖലയില്‍നിന്നു നാലു പേരെ അറസ്റ്റു ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു.