ചാരുംമൂട്: പിഞ്ചു കുഞ്ഞുങ്ങളുമായി ട്രെയിനില്‍ നിന്നു ചാടി യുവതി മരിച്ച സംഭവം ഭര്‍തൃഗൃഹത്തിലെ പീഡനം മൂലമാണെന്ന് മാതാവ് ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കു പരാതി നല്‍കി. നൂറനാട് ഉളവുക്കാട് കൈലാസ് വീട്ടില്‍ സുരേഷ് – ഓമന ദമ്പതികളുടെ മകള്‍ ആതിരയാണ് (26) മരിച്ചത്. ഭര്‍ത്താവ് രാജേഷ് കുമാറിന്റെ വീടായ പന്തളം പൂഴിക്കാട് രത്‌നാഭവനത്തില്‍നിന്ന് മക്കളായ ശ്രീലക്ഷ്മിക്കും (നാല്) സിദ്ധാര്‍ത്ഥിനും (ഒന്ന്) ഒപ്പമാണ് ശാസ്താംകോട്ടയ്ക്ക് സമീപം ആതിര ട്രെയിനില്‍നിന്നു ചാടിയത്. കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
രാജേഷിന്റെയും മാതാവിന്റെയും പീഡനം മൂലമാണ് മകള്‍ ജീവനൊടുക്കിയതെന്നാണ് ഓമന പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2010 ലായിരുന്നു സൈനികനായ രാജേഷ് ആതിരയെ വിവാഹം കഴിച്ചത്. രാജേഷ് ആവശ്യപ്പെട്ട പ്രകാരം സാമ്പത്തിക സഹായങ്ങളും നല്‍കിയിരുന്നു. ഒരു വര്‍ഷം പിന്നിട്ടതോടെ ഓഹരി അവശ്യപ്പെട്ട് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. രാജേഷ് നാട്ടിലില്ലാത്തപ്പോള്‍ മാതാവ് മകളെയും കുട്ടികളെയും ഉപദ്രവിച്ചിരുന്നതായും രാജേഷ് ഇതിനു കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പീഡനം സഹിക്കവയ്യാതെ ആതിര കുട്ടികളുമായി വീട്ടില്‍ എത്തിയിരുന്നു.
രക്ഷിതാക്കളും ബന്ധുക്കളും ഇടപെട്ട് ചര്‍ച്ച നടത്തിയാണ് തിരിച്ചയച്ചത്. ഓഗസ്റ്റ് ആറിനാണ് ആതിര അവസാനമായി വന്നത്. ഭാര്യയുടെ മരണമറിഞ്ഞ് നാട്ടിലെത്തിയ രാജേഷ് ഉളവുക്കാട്ടെ വീട്ടില്‍ സംസ്്കാര ചടങ്ങിനെത്തിയിരുന്നു. ട്രെയിനില്‍നിന്നുള്ള വീഴ്ചയില്‍ രണ്ട് കുട്ടികള്‍ക്കും സാരമായ പരിക്കുണ്ട്. ശ്രീലക്ഷ്മിയുടെ വലതുകൈക്ക് ശസ്ത്രകിയ നടത്തി പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. ഇരുവരും സുരേഷിനും ഓമനയ്ക്കും ഒപ്പം ഉളവുക്കാട്ടെ വീട്ടിലാണ്.