വലപ്പാട്: എയര്‍ കണ്ടീഷന്‍ ചെയ്ത നവീകരിച്ച ആംഗന്‍വാടി കെട്ടിടത്തില്‍ എടമുട്ടത്തെ കുഞ്ഞുങ്ങള്‍ പഠിക്കും. ഗ്രാമപഞ്ചായത്തിലെ പാലപ്പെട്ടി കിഴക്കേവളപ്പിലെ എടമുട്ടം – പാലപ്പെട്ടി 101-ാം നമ്പര്‍ ആംഗന്‍വാടി കെട്ടിടമാണ് രണ്ടുലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ചത്. പഴയ ബ്ലോക്ക് ടൈല്‍സ് പതിച്ചു നവീകരിച്ചു. പുതിയ ബ്ലോക്കാണ് എയര്കണ്ടീഷന്ചെയ്തത്. ഗള്‍ഫ് മലയാളിയായ എടമുട്ടം സ്വദേശിയായ അജിത്ത് തറയിലാണ് പുതിയ ബ്ലോക്ക് സൗജന്യമായി എയര്‍കണ്ടീഷന്‍ ചെയ്ത് നല്‍കിയത്.
മാതൃകാപരമായി നവീകരിച്ചതിനു പുറമേ പഠനം മാത്രമല്ല, കുട്ടികള്‍ക്ക് കളിച്ച് രസിക്കാനുള്ള സൗകര്യവും സുരക്ഷിതമായ പരിചരണവും ഉറപ്പു വരുത്തിയിട്ടുണ്ടെന്നു ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ കെ.എം.അബ്ദുള്‍ മജീദ് പറഞ്ഞു.19നു രാവിലെ 11നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.തോമസ് മാസ്റ്റര്‍ ഉദ്ഘാടനംചെയ്യും. കെ.എം.അബ്ദുള്‍ മജീത് അധ്യക്ഷത വഹിക്കും. സിനിമാഗാന രചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് മുഖ്യാതിഥിയാകും.