വിധിയും റേഷനും തോല്‍പ്പിച്ചു; അസുഖത്തെ തുടര്‍ന്ന് ഒരു കാല്‍ മുറിച്ചുമാറ്റിയ ജാനകി എപിഎല്‍ ലിസ്റ്റില്‍;ബിപിഎല്‍ കാര്‍ഡ് കിട്ടിയില്ലെങ്കില്‍ ജീവിതം ദുരതമാകും

tcr-janaiവെങ്കിടങ്ങ്: എപിഎല്‍, ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലിസ്റ്റിലെ അപാകതകള്‍ തുടരുകയാണ്. അനര്‍ഹര്‍ പട്ടിയില്‍ ഇടം നേടുകയും  അര്‍ഹരായവര്‍ പലരും പട്ടികയില്‍ പെടാതെ പോവുകയും ചെയ്തിട്ടുണ്ട്. വെങ്കിടങ്ങ് പഞ്ചായത്തിലെ കണ്ണോത്ത് താമസക്കാരിയായ ജാനകി ഏകയും അവിവാഹിതയുമാണ്.  സഹോദരിയുടെ മകനാണ് സഹായിയായി കൂടെ താമസിക്കുന്നത്. കൂലിവേല ചെയ്ത് ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കവെയാണ് അസുഖത്തെത്തുടര്‍ന്ന് കാല് മുറിച്ചുമാറ്റേണ്ടിവന്നത്. ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍പോലും ഏകയായ ഇവര്‍ക്ക് ബിപിഎല്‍ കാര്‍ഡിന് അര്‍ഹതയുള്ളവളാണ്.

പുതിയ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ച പോള്‍ ഈ വിവരങ്ങള്‍ ചേര്‍ത്ത് രേഖകള്‍ സഹിതം അപേക്ഷിച്ചിരുന്നുവെങ്കിലും പുതിയ ലിസ്റ്റ് വന്നപ്പോഴും ഇവര്‍ എപിഎല്‍ ലിസ്റ്റിലാണ്. ഇതിനു പരാതി രേഖകള്‍ സഹിതം അപേക്ഷിച്ചിട്ടുണ്ട്. ഇതിന്റെ വിധി ഇതുവരെയും അറിവായിട്ടില്ല. കാരുണ്യ വെല്‍ഫെയര്‍ ഫണ്ടില്‍നിന്നും മറ്റുള്ളവരുടെ സഹായത്തോടെയാണ് ചികിത്സ തുടര്‍ന്നതെന്ന് അറിയുന്നു. 20 കൊല്ലമായി ചികിത്സ തുടരവെയാണ് കാല്‍ മുറിച്ചുമാറ്റേണ്ടിവന്നത്. റേഷന്‍ കാര്‍ഡ് എങ്കിലും ബിപിഎല്‍ ആയികിട്ടിയില്ലെങ്കില്‍ ഇവര്‍ വന്‍ ദുരിതത്തിലാകും. കണ്ണോത്ത് ഇരിപ്പശേരി പരേതനായ ചെറുകണ്ടന്റെ മകളാണ് 50 വയസുള്ള ജാനകി.

Related posts