എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ കൈകോര്‍ത്തു; തുരുത്തിയില്‍ കുളം ശുചിയായി

tvm-kulamനേമം : പായലും ചെളിയും നിറഞ്ഞ് നാശത്തിന്റെ വക്കിലേയ്ക്ക് പൊയ്‌കൊണ്ടിരുന്ന പാപ്പനംകോട് തുരുത്തിയില്‍ കുളം പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ ശുചീകരിച്ചു.എന്‍ജിനിയറിംഗ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീമിലെ നൂറോളം വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് കുളം വറ്റിച്ച് ശുചീകരിച്ചത്. കുളത്തിലെ പായലുകളും ചെളിയും മറ്റു മാലിന്യങ്ങളും വിദ്യാര്‍ഥികള്‍ നീക്കം ചെയ്തു.

ഭൂമിക്കൊരു തണല്‍ പദ്ധതി പ്രകാരം നഗരസഭയിലെ നേമം മേഖലയിലെ കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പാപ്പനംകോട് തുരുത്തിയില്‍കുളം ശുചീകരിച്ചത്.നഗരസഭയുടെ ഭാഗമായ ഈ കുളം ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് 40 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് നവീകരിച്ച് നീന്തല്‍ പരിശീലനം നല്‍കുന്നതിനായി വിട്ടുകൊടുത്തത്. എന്നാല്‍ നഗരസഭയുടെ ഭാഗത്ത് നിന്നും കുളം സംരക്ഷിക്കാനുള്ള യാതൊരു നടപടിയുമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

നാട്ടുകാരനായ സ്വര്‍ണകുമാറിന്റെ ശ്രമഫലമായാണ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് കുളം ശുചിയാക്കാന്‍ കഴിഞ്ഞത്.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏറ്റെടുത്ത് കുളം സംരക്ഷിച്ച് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കുളം ശുചീകരിക്കലില്‍ കാര്‍ത്തിക്, മുകേഷ്, കിച്ചു, മനു, ഡാരീസ്, രഞ്ചു, എല്‍ദോസ്, പ്രോഗ്രാം ഓഫീസര്‍ ജിജോയ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts