എസ്എന്‍ഡിപിയുടെ മറവില്‍ ഭൂമി തട്ടിപ്പ്; സന്തോഷ് കുമാറിനു ഉപാധികളോടെ ജാമ്യം

ld-sndp-santhoshpalaപാലാ: ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട കേസില്‍  റിമാന്‍ഡിലായിരുന്ന എസ് എന്‍ ഡി പി മുന്‍ മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ അഡ്വ.കെ.എം.സന്തോഷ്കുമാറിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.   സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, പൊലീസ് വിളിച്ചാല്‍  എത്തുകയും അന്വേഷണത്തോട് സഹകരിക്കുകയും വേണം, പൊതു പരിപാടികളില്‍ പങ്കെടുക്കരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. സന്തോഷ്കുമാര്‍ യൂണിയന്‍ സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ എസ്എന്‍ഡിപി യൂണിയനുവേണ്ടി  പൂഞ്ഞാര്‍ കുന്നോന്നി ആലുംതറയില്‍ ഇരുപത് ഏക്കര്‍ വസ്തു വാങ്ങിയതില്‍ ക്രമക്കേടും പണാപഹകരണവും നടന്നുവെന്നാണ് കേസ്.

ഈ വസ്തു കച്ചവടം നടന്ന അതേ കാലയളവില്‍ പ്രതി സന്തോഷ്കുമാര്‍ കിടങ്ങൂര്‍ വില്ലേജില്‍ പിറയാര്‍ കരയില്‍  ബ്ലോക്ക് നമ്പര്‍ 14ല്‍ റീസര്‍വേ 327ല്‍ പെട്ട 10 ആര്‍ 51 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വീടും സ്ഥലവും  75 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നും അതേ കാലയളവില്‍ ഏറ്റുമാനൂര്‍ ടൗണില്‍ സ്വന്തമായി വക്കീല്‍ ഓഫീസ്, ഭാര്യയുടെ പേരില്‍ സ്വിഫ്റ്റ് കാര്‍ എന്നിവ സ്വന്തമാക്കുകയും കുന്നത്തുപറമ്പില്‍ ചുണ്ടന്‍ എന്നപേരില്‍ ഒരു പുതിയ ചുണ്ടന്‍വള്ളം നീറ്റിലിറക്കുകയും യൂണിയന്റെ കണക്കില്‍ 23 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയതായി കണക്കെഴുതി നിക്ഷേപിച്ചതായും കിടങ്ങൂരില്‍ വാങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് 25 ലക്ഷം രൂപ മുടക്കി  ഭാര്യയുടെ പേരില്‍ വസ്തു വാങ്ങിയതായും പരാതിയില്‍ പറയുന്നു. മറ്റു പ്രതികളായ യൂണിയന്‍ പ്രസിഡന്റ് എ.കെ ഗോപി, ഇടനിലക്കാരന്‍ പ്ലാത്തോട്ടത്തി ല്‍  ടോമി സെബാസ്റ്റ്യന്‍ എന്നിവര്‍ ഒളിവിലാണ്.  ഇവര്‍ക്കായി അന്വേ ഷണം ശക്തമാക്കിയിട്ടുണ്ട്.

Related posts