ചാ​ല​ക്കു​ടി​യി​ൽ ഇ​ട​ത് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു; വോട്ടർമാരെ കാണാൻ പൂരപ്പറമ്പിലെത്തി ഇന്നസെന്‍റ്

ആ​ലു​വ: ലോ​ക് സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ ഇ​ട​ത് മു​ന്ന​ണി​ക്കാ​യി ര​ണ്ടാം വ​ട്ടം മ​ത്സ​രി​ക്കു​ന്ന ഇ​ന്ന​സെ​ന്‍റ് എം​പി ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ‌വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നാ​യി ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​മ​യം ചെ​ല​വ​ഴി​ച്ച​ത്.

എ​ട​യ​പ്പു​റം കോ​ലാ​ട്ടു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കും​ഭ​ഭ​ര​ണി താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​ന്ന​സെ​ന്‍റും നേ​രി​ട്ടെ​ത്തി. വൈ​കി​ട്ട് പ​ക​ൽ​പ്പൂ​രം ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഇ​ന്ന​സെ​ന്‍റ് എം​പി നേ​രി​ട്ടെ​ത്തി ഉ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ജി​സി​ഡി​എ ചെ​യ​ർ​മാ​ൻ വി. ​സ​ലീ​മ​ട​ക്കം നേ​താ​ക്ക​ന്മാ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഇ​തോ​ടെ മ​റ്റു ക​ക്ഷി​ക​ളും ഉ​ത്സ​വ പ​റ​മ്പി​ലെ​ത്തി. ഉ​ച്ച​യ്ക്ക് പ്ര​സാ​ദ ഊ​ട്ടി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​ണ് ആ​ദ്യ​മെ​ത്തി​യ​ത്. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഡി​എ സം​ഘ​വും രാ​ത്രി ക്ഷേ​ത്ര​ത്തി​ലെ​ത്തി.

Related posts