തിരുവനന്തപുരം: എസ്‌ഐയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ ശരവണ ജംഗ്ഷന് സമീപം സാഗരം വീട്ടില്‍ ശ്യാംകുമാര്‍ (54) നെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വിഭാഗത്തില്‍ എസ്‌ഐ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
നടുവ് വേദനയെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം. വീടിനുള്ളില്‍ നിന്നും ആത്മഹത്യകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പാങ്ങോട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ– ബിന്ദു. മക്കള്‍– അപ്പു ബി. ശ്യാം, അമ്മു ബി. ശ്യാം.