ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി റിമാന്‍ഡിന്‍

ktm-peedanamമേലുകാവ്: ഏഴുവയസുകാരിയായ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായയാളെ  റിമാന്‍ഡ് ചെയ്തു. ഇരുമാപ്ര കോണിപ്പാട് ഞാറയ്ക്കല്‍ സാബു (46)വിനെയാണ്  ഈരാറ്റുപേട്ട സിഐ എസ്.എം. റിയാസ്, മേലുകാവ് എസ്‌ഐ ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം പെണ്‍കുട്ടി വീട്ടിലേക്കു വരുമ്പോള്‍  സാബു പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നു കുതറിയോടിയ പെണ്‍കുട്ടി വീട്ടിലെത്തി അമ്മയോടു വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്നു മാതാവ് മേലുകാവ് പോലീസില്‍ നല്‍കിയ പരാതിയാണ് ഇയാളെ പിടികൂടിയത്.

Related posts