തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷ സ്ഥാനം ഒക്കെ ലഭിച്ചെങ്കില്‍ ഔദ്യോഗിക വസതി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന വലിയ പരാതിയിലായിരുന്നു വി.എസ്.അച്യുതാനന്ദന്. ഇക്കാര്യത്തിലുള്ള അതൃപ്തി അദ്ദേഹം പരസ്യമായും രേഖാമൂലവും ഒക്കെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ വി.എസിന് വസതി അനുവദിച്ചു. കവടിയാര്‍ ഹൗസിലാവും ഇനി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ താമസിക്കാന്‍ പോകുന്നത്. കവടിയാര്‍ ഹൗസ് അദ്ദേഹത്തിന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് ഐഎംജിയില്‍ തന്നെയായിരിക്കും. ഇക്കാര്യത്തിലും സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടുണ്ട്.ഓഫീസ് അനുവദിക്കാത്തതിലും താമസ സൗകര്യം ഒരുക്കാത്തതിലും പേഴ്സണ്‍ സ്റ്റാഫ് അംഗങ്ങള്‍ കുറഞ്ഞുപോയതിലുമെല്ലാം പരിഭവത്തിലായിരുന്നു വി.എസ്. ഇക്കാര്യം അദ്ദേഹം പരസ്യമായി ഉന്നയിക്കുകയും ചെയ്തു. തന്റെ പ്രതിഷേധം അറിയിച്ച് ചൊവ്വാഴ്ച ചീഫ് സെക്രട്ടറിക്ക് കത്തു കൈമാറിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്.