പത്തനാപുരം:ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന്‍ പിടിയില്‍.പട്ടാഴി നടുത്തേരി അയണിമൂട്ടില്‍ പുത്തന്‍വീട്ടില്‍ രവി(49)ആണ് പിടിയിലായത്. മാസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍വച്ചാണ് പീഡിപ്പിച്ചതെന്നാണ് മൊഴി. ശാരീരിക അസ്വസ്തത പ്രകടിപ്പിച്ച കുട്ടിയെ അടൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. ഡോക്ടറും, ബന്ധുക്കളും ചേര്‍ന്ന് അടൂര്‍ പോലീസില്‍ പരാതി നല്കി.അടൂര്‍ പോലീസ് കേസ് കുന്നിക്കോട് പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ബന്ധുവീട്ടില്‍ നിന്നും പിടികൂടി. ഇയാളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഒമ്പതുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന്‍ പിടിയില്‍
