ജഗതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ മിന്നിത്തിളങ്ങി രഞ്ജിനിയും അര്‍ച്ചനയും ! താരസമ്പന്നമായ വിവാഹത്തിന്റെ വീഡിയോ വൈറലാകുന്നു…

ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹ വീഡിയോ പുറത്തു വന്നു. താരസമ്പന്നമാണ് വീഡിയോ. രഞ്ജിനി ഹരിദാസും അര്‍ച്ചന സുശീലനും ഭാഗ്യലക്ഷ്മിയുമുള്‍പ്പെടെ നിരവധി പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു. ജിജിന്‍ ജഹാംഗീറായിരുന്നു ശ്രീലക്ഷ്മിയുടെ വരന്‍. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ വിവാഹിതരായത്.

ലുലു ബോല്‍ഗാട്ടി സെന്ററില്‍വെച്ചായിരുന്നു വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യന്‍ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. മെറൂണ്‍ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജിജിന്റെ വേഷം. മലയാളസിനിമയില്‍ നിന്നുള്ള നിരവധിപ്പേര്‍ കല്യാണത്തിന് എത്തി. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്‌ബോസ് പരിപാടിയിലൂടെ കൂടുതല്‍ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം.

Related posts