കണ്‍സ്യൂമര്‍ഫെഡ് കൈയൊഴിഞ്ഞു; ഓണ്‍ലൈനില്‍ മദ്യം വില്‍ക്കില്ല

knr-madhyamകോഴിക്കോട്: ഓണത്തിനുമുമ്പ് ഓണലൈനില്‍ മദ്യവില്‍പ്പന തുടങ്ങാനുള്ള നീക്കം കണ്‍സ്യൂമര്‍ ഫെഡ് ഉപേക്ഷിക്കുന്നു. സര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ ഓണ്‍ലൈനായി മദ്യം വില്‍ക്കില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് കോഴിക്കോട്ട് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആഴ്ച്ചകള്‍ക്കുമുമ്പ് വാര്‍ത്താസമ്മേളനത്തില്‍ മെഹബൂബ് തന്നെയായിരുന്നു കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ തീരുമാനത്തെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ മദ്യം ഓണ്‍ലൈനില്‍ വില്‍ക്കാമെന്ന തീരുമാനം വിവാദമായതോടെ കണ്‍സ്യൂമര്‍ഫെഡും സര്‍ക്കാരും പിന്തിരിയുകായിയിരുന്നു.

കണ്‍സ്യൂമര്‍ഫെഡ് 58ഇന മദ്യം ഓണ്‍ലൈനില്‍ ഓണത്തിനുമുമ്പായി വില്‍പ്പന തുടങ്ങുമെന്നായിരുന്നു മെഹബൂബിന്റെ പ്രഖ്യാപനം. ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് വിവിധ കോണില്‍നിന്നും സര്‍ക്കാരിന് നേരിടേണ്ടിവന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിവരെ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചത് സര്‍ക്കാരിന് വലിയ തിരിച്ചടിയുമായിരുന്നു. എന്നാല്‍ മദ്യപര്‍ വെയിലത്തും മഴയത്തും മദ്യം വാങ്ങാനായി വരിനില്‍ക്കുന്നത് വിഷമമുണ്ടാക്കുന്നുവെന്ന നിലപാടില്‍ തന്നെയാണ് എക്‌സൈസ് മന്ത്രി.

Related posts