തിരുവനന്തപുരം : കരിക്കകം ശ്രീ ചാമുണ്ഡിക്ഷേത്രത്തിലെ ഉത്സവം ഇന്നലെ ആരംഭിച്ചു. ഇന്നലെ വൈകുന്നേരം ഗുരുപൂജയോടു കൂടിയാണ് ഉത്സവത്തിനു തുടക്കം കുറിച്ചത് ഇന്നലെ രാത്രി ഏഴിന് നടന്ന സാംസ്കാരിക സമ്മേളനം ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കരിക്കകത്തമ്മ പുരസ്കാരം നടന്‍ സുരേഷ് ഗോപി ജസ്റ്റിസ് കെ.പി. ബാലചന്ദ്രനില്‍ നിന്നും ഏറ്റുവാങ്ങി. സമ്മേളനത്തില്‍ എം.എ. വാഹിദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം നടി പാര്‍വതി ഉദ്ഘാടനം ചെയ്തു.
മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, സുനില്‍ പരമേശ്വരന്‍, കൗണ്‍സിലര്‍ ഹിമ സജി ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ എം. വിക്രമന്‍ നായര്‍ ട്രസ്റ്റ് പ്രസിഡന്റ് സി. മനോഹരന്‍ നായര്‍ ഭാരവാഹികളായ എം. രാധാകൃഷ്ണന്‍ നായര്‍, എസ്. ശ്രീകണ്ഠന്‍ നായര്‍, എസ്. ഗോപകുമാര്‍, വി. അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കുകയുണ്ടായി. ഇന്നു രാത്രി ചലച്ചിത്രതാരം നവ്യാനായര്‍ അവരിപ്പിക്കുന്ന നൃത്തസന്ധ്യക്കും തുടര്‍ന്നു ഗാനമേളയും നടക്കും. 21നാണ് കരിക്കകം പൊങ്കാല.