കശുവണ്ടി തൊഴിലാളികളെ പട്ടിണിക്കിടരുത് : എംപി

klm-nkpremachandranകൊല്ലം : ഓണക്കാലയളവില്‍ അടഞ്ഞു കിടക്കുന്ന സ്വകാര്യ  കശുവണ്ടി ഫാക്ടറികളിലെ അരലക്ഷത്തിലധികം വരുന്ന തൊഴിലാളികളെ പട്ടിണിക്കിടരുതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. തൊഴില്‍ വകുപ്പിന്റെ കണക്കനുസരിച്ച് മുന്നൂറിലധികം സ്വകാര്യ ഫാക്ടറികള്‍ അടഞ്ഞു കിടക്കുകയാണ്.

കശുവണ്ടി വ്യവസായത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടാക്കിയ ബോണസ് സെറ്റില്‍മെന്റ് അനുസരിച്ച് അമ്പത്തിയേഴായിരത്തിലധികം തൊഴിലാളികള്‍ക്ക് ഈ ഓണക്കാലയളവില്‍ ബോണസ് ഉള്‍പ്പെടെയുളള യാതൊരു സാമ്പത്തിക ആനുകൂല്യവും ലഭിക്കുന്നതല്ല.  തൊഴിലാളികളുടെതെല്ലാത്ത കാരണത്താല്‍ അടഞ്ഞു കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക്  മതിയായ ധനസഹായം നല്‍കുവാനുളള ബാധ്യത മാനേജ്‌മെന്റുകള്‍ക്കുണ്ട്.

കശുവണ്ടി വ്യവസായത്തില്‍ നിലനില്‍ക്കുന്ന  പ്രതേ്യക സാഹചര്യം പരിഗണിച്ച് ഈ തൊഴിലാളികള്‍ക്ക് മതിയായ ധനസഹായം നല്‍കാന്‍ സര്‍ക്കാരും ഫാക്ടറി മാനേജ്‌മെന്റുകളും തയാറാകണം.  കോര്‍പ്പറേഷന്‍ – കാപ്ക്‌സ് ഫാക്ടറികളിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി  സര്‍ക്കാര്‍ വലിയ ബാധ്യത ഏറ്റെടുക്കുമ്പോള്‍ സ്വകാര്യ  ഫാക്ടറികളിലെ തൊഴിലാളികളെയും ഓണക്കാലയളവില്‍ സഹായം നല്‍കി സംരക്ഷിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.

Related posts