കാലടിയില്‍ ബാറിന്റെ ബോര്‍ഡ് വച്ച് ബീയര്‍ വില്പന


ekm-barകാലടി: കാലടി ടൗണില്‍ ബാറിന്റെ ബോര്‍ഡ് വച്ച് ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം. നേരത്തെ ബാറായി പ്രവര്‍ത്തിക്കുകയും ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറായി മാറ്റുകയും ചെയ്ത സ്ഥാപനമാണ് ബാര്‍ ബോര്‍ഡ് വച്ച് പ്രവര്‍ത്തിക്കുന്നത്. ഇതിനെക്കുറിച്ച് നിരവധി തവണ എക്‌സൈസ് അധികൃതരെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍, പരിശോധന നടത്തി ബാര്‍ ബോര്‍ഡ് മാറ്റിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

 

Related posts