കേ​ര​ളം വി​ട്ടു​പോ​കാ​ത്ത മ​ന​സാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടേത്;  ലോക പാര്‍ലമെന്‍ററി ചരിത്രത്തിലെ അപൂര്‍വതയെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം വി​ട്ടു​പോ​കാ​ത്ത മ​ന​സാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടേ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നേ​ട്ട​ങ്ങ​ള്‍ പ​ല​തും ലോ​ക പാ​ര്‍​ല​മെ​ന്‍റ​റി ച​രി​ത്ര​ത്തി​ല്‍ ത​ന്നെ അ​ത്യ​പൂ​ര്‍​വം പേ​ര്‍​ക്ക് മാ​ത്രം സാ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. ആ ​അ​ത്യ​പൂ​ര്‍​വം നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ നി​ര​യി​ലാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്ഥാ​നം.

ഭൗ​തി​ക​മാ​യ സാ​ന്നി​ധ്യം വി​ട വാ​ങ്ങു​മ്പോ​ഴും ഉ​മ്മ​ന്‍ ചാ​ണ്ടി അ​വ​ശേ​ഷി​പ്പിച്ച് പോയ സ​വി​ശേ​ഷ​ത​ക​ള്‍ പ​ല​തും കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ കാ​ല​ത്തെ അ​തി​ജീ​വി​ച്ച് നി​ല​നി​ല്‍​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

1970-ൽ താ​നും ഉ​മ്മ​ന്‍ ചാ​ണ്ടി​യും ഒ​രേ ദി​വ​സ​മാ​ണ് നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ര്‍​മി​ച്ചു. പി​ന്നീ​ടു​ള്ള പ​ല വ​ര്‍​ഷ​ങ്ങ​ളി​ലും താ​ന്‍ സ​ഭ​യ്ക്ക് പു​റ​ത്ത് രാ​ഷ്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് എ​ന്നും പ്രി​യ​ങ്ക​രം കേ​ര​ള നി​യ​മ​സ​ഭ​യാ​യി​രു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​യി​ട്ടും കേ​ര​ളം കേ​ന്ദ്രീ​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ട്ട ആ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അടുത്തയിടെ വിടപറഞ്ഞ മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമനേയും മുഖ്യമന്ത്രി അനുസ്മരിച്ചു. അഭിഭാഷക വൃത്തിയില്‍ പേരും പെരുമയും നേടിയ അദ്ദേഹത്തിന് ആ രംഗത്ത് തുടരാമായിരുന്നെങ്കിലും ജനസേവനത്തിന് വില കൊടുത്ത ആളാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment