കാലടി പോലീസ് സ്റ്റേഷനിലെ കൂട്ട സ്ഥലമാറ്റത്തിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍

policeകാലടി: കാലടി പോലീസ് സ്റ്റേഷനിലെ കൂട്ട സ്ഥലമാറ്റത്തിനു പിന്നില്‍ ഇടതുപക്ഷ അനൂകൂല സംഘടനകളുടെ ഇടപെടലുകള്‍ ഉണ്ടായതായി സൂചന. കഴിഞ്ഞ മാസമാണു കാലടി പോലീസ് സ്റ്റേഷനിലെ ആറു പേരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്. പോലീസ് സേന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സ്ഥലമാറ്റം നടന്നതെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സംഘടനക്കു മുന്‍തൂക്കം ലഭിക്കാനായി വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയാണു സംഘടനാ പ്രവര്‍ത്തനം സജീവമാക്കിയത്.

തെരഞ്ഞെടുപ്പില്‍ മുന്‍തുക്കം ലഭിച്ചതിനെതുടര്‍ന്ന്, വീണ്ടും ഇടപെടലുകളുടെ ഭാഗമായുളള സ്ഥലമാറ്റം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് സ്റ്റേഷനിലെ പോലീസുകാര്‍. കാലടി സനല്‍ വധക്കേസ്, മഞ്ഞപ്ര ഗുണ്ടാ ആക്രമണം ഉള്‍പ്പടെയുളള പ്രധാന കേസുകളില്‍ പ്രതികളെ വളരെ വേഗത്തില്‍ അറസ്റ്റ് ചെയ്ത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പ്രശംസ നേടിയവരാണ് കാലടി സ്റ്റേഷനിലെ പോലീസുകാര്‍. രാഷ്ട്രീയമായി ഇത്തരം ഇടപെടലുകള്‍ നടത്തുമ്പോള്‍, പോലീസ് സേനയുടെ വീര്യം നഷ്ടപ്പെടുന്നതിനു ഇത് ഇടയാക്കുമെന്നാണ് പോലീസുകാര്‍ പറയുന്നത്.

Related posts