കൂടുതല്‍ കരുത്തും പുതുമകളുമായി മഹീന്ദ്ര ടിയുവി 300

wheelമഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവിയായ ടിയുവി 300 ന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ടി എട്ട്, ടി എട്ട് എഎംടി മോഡലുകളില്‍ ഉയര്‍ന്ന എഞ്ചിന്‍ ശേഷിയാണ് പ്രത്യേകത. മുംബൈയിലെ എക്‌സ് ഷോറൂം വില 8.87 ലക്ഷം രൂപ മുതലാണ്.

ഒട്ടേറെ പുതുമകളുമായാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. പുതിയ എംഹോക്ക് എഞ്ചിന്‍ 100 ബിഎച്ച്പി കരുത്തും വര്‍ദ്ധിച്ച 240 എന്‍എം ടോര്‍ക്കും ലഭ്യമാക്കും. പരിഷ്ക്കരിച്ച ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സാങ്കേതികത നല്‍കുന്ന ആദ്യ ഇന്ത്യന്‍ എസ്‌യുവിയായ ടിയുവി 300 കൈകാര്യം ചെയ്യല്‍ കൂടുതല്‍ സ്മൂത്തും ആയാസ രഹിതവുമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ റോഡുകളില്‍ 25,000 ല്‍ അധികം ടിയുവി 300 വാഹനങ്ങള്‍ ഉള്ള ഈ വേളയില്‍ ഉപഭോക്താക്കളുടെ ആശയങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളിച്ച് കൂടുതല്‍ കരുത്തുള്ള മോഡലുകള്‍ ഇറക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണെ്ടന്ന് കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ പ്രവീണ്‍ ഷാ പറഞ്ഞു.

Related posts