കൂറ്റന്‍ ഓംലറ്റ്; 15,000 മുട്ടകളുടെ ഓംലറ്റുമായി ഫ്രഞ്ചുകാര്‍

omplateപാരീസ്: ഈസ്റ്റര്‍ ദിനത്തില്‍ തെക്കന്‍ ഫ്രാന്‍സില്‍ തയാറാക്കിയ ഓംലറ്റിന് ഉപയോഗിച്ചത് വെറും 15,000 മുട്ടകള്‍. ബെസിയേഴ്‌സ് പട്ടണത്തിലെ ജയന്റ് ഓംലറ്റ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ കൂറ്റന്‍ ഓംലറ്റ് പൊരിച്ചത്.

പട്ടണത്തിലെ പ്രധാന കവലയില്‍ ഓംലറ്റ് നിര്‍മാണം വീക്ഷിക്കാന്‍ പതിനായിരത്തോളം പേര്‍ തടിച്ചുകൂടി. വലിയ പാത്രം അടുപ്പത്തുവച്ചശേഷം കൂട്ടായ്മയിലെ അംഗങ്ങള്‍ മുട്ടപൊട്ടിച്ച് പാത്രത്തിലേക്ക് ഒഴിച്ചു. മുട്ടയും മറ്റു ചേരുവകളും ചേര്‍ന്ന മിശ്രിതം ഇളക്കാന്‍ നീളമുള്ള പ്രത്യേക വടികളാണുപയോഗിച്ചത്.

Related posts