കെഎസ്ആര്‍ടിസി ബസുകളുടെ അനധികൃത പാര്‍ക്കിംഗ് ബുദ്ധിമുട്ടുണ്ടാക്കുന്നു

ALP-KSRTCപത്തനാപുരം: കെഎസ്ആര്‍ടിസിബസുകളുടെ അനധികൃതപാര്‍ക്കിംഗ് നഗരത്തിലെത്തുന്നവരെ ദുരിതത്തിലാക്കുന്നു. പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ പത്തനാപുരം ജനതാ ജംഗ്ഷന് സമീപമാണ് ബസുകള്‍ നിര്‍ത്തിയിടുന്നത്. തിരക്കുള്ള സമയങ്ങളില്‍ ഇരുവശങ്ങളിലും റോഡിലേക്കിറക്കിയാണ് ബസുകള്‍ നിര്‍ത്തിയിടുന്നത്.സമീപത്തെ ഭക്ഷണശാലയില്‍ കയറുന്നതിനുവേണ്ടി ഉച്ച സമയത്തിന് പുറമേ തിരക്കുള്ള രാവിലെയും,വൈകുന്നേരം ഇവിടെ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്.

വീതികുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതോടെ ഇതുവഴിയുള്ള യാത്രയും ദുഷ്ക്കരമാകും.ഇവിടെ നിന്നും നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ഉപയോഗശൂന്യമായ കല്ലുംകടവിലെ സ്വകാര്യ ബസ് സ്റ്റാന്റിനുള്ളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാമെന്നിരിക്കെ നടന്നുവരാനുള്ള ബുദ്ധിമുട്ടിന്റെ പേരില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ റോഡില്‍ തന്നെ വാഹനം പാര്‍ക്ക് ചെയ്യുകയാണ്.

സമീപത്തെവ്യാപാരശാലകളിലെത്തുന്നവരുടെ വാഹനം  കടകളുടെ മുന്‍പില്‍പോലും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ ഹോട്ടല്‍ ജീവനക്കാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നുണ്ടെന്നും ആരോപണം ഉണ്ട്.ഈ ആരോപണം സമീപത്തെ വ്യാപാരികളും ശരിവയ്ക്കുന്നു. അനധികൃത പാര്‍ക്കിംഗ് പലസമയങ്ങളിലും റോഡില്‍ഗതാഗതക്കുരുക്കിനുംകാരണമാകുന്നു.

ഗതാഗതകുരുക്കില്‍ പെടുന്ന മറ്റ് യാത്രക്കാരുടെ അഭിപ്രായങ്ങളോട് ബസ് ജീവനക്കാര്‍ നിഷേധഭാവത്തിലാണ് പ്രതികരിക്കുന്നത്. നിരവധിതവണമറ്റ്‌വ്യാപാരികളുടെയും,യാത്രക്കാരുടെയും നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് പരാതി നല്കിയിട്ടും ഫലമുണ്ടായില്ല. അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് വ്യാപാരികളും,യാത്രക്കാരും.

Related posts