കെ.എം. മാണിയുടെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും

ommenപാലാ: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് നേതൃയോഗം രൂപം നല്‍കി.പാര്‍ലമെന്റ്, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലുമായി ലഭിച്ച 30000ല്‍പരം വോട്ടിന്റെ ഭൂരിപക്ഷം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തന പരിപാടികളെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും യുഡിഎഫ് നേതൃയോഗങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇനിയും വളരണം പാലാ, തുടരണം ഈ നേതാവ് എന്നതാണ് നിയോജകമണ്ഡലത്തിലെ യുഡിഎഫ് മുദ്രാവാക്യമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. പഞ്ചായത്ത് തലത്തില്‍ തൊഴിലാളി സംഘടനകള്‍, യുവജന സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, വനിതാ സംഘടനകള്‍ എന്നിവയുടെ പ്രത്യേക കണ്‍വന്‍ഷനുകളും പ്രചാരണ പരിപാടികളും നടത്തും.യുഡിഎഫ് പാലാ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ടൗണ്‍ഹാളില്‍ നാളെ വൈകുന്നേരം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ട ി ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് കണ്‍വന്‍ഷനില്‍ എ.കെ. ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. കെ.എം. മാണി, ജോസ് കെ. മാണി, ജോയി എബ്രഹാം, ഫിലിപ്പ് കുഴികുളം, ആര്‍. സജീവ്, റോയി എലിപ്പുലിക്കാട്ട്, അനസ് കണ്ടത്തില്‍, ജോസ് പാലമറ്റം, ബേബി ഉഴുത്തുവാല്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

Related posts