നാലുവയസുകാരിയെ വളഞ്ഞിട്ട് കടിച്ചുകീറി തെരുവു നായ്ക്കള്‍ ! ഞെട്ടിപ്പിക്കുന്ന ദൃശ്യം; വീഡിയോ കാണാം…

നാലുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്ക്കള്‍. വഴിയാത്രക്കാരന്‍ പട്ടികളെ ആട്ടിപ്പായിച്ചത് കൊണ്ട് കുട്ടി ജീവനോടെ രക്ഷപ്പെട്ടു.

നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭോപ്പാലിലാണ് സംഭവം.

വീടിന് വെളിയില്‍ കളിക്കുമ്പോഴാണ് കുട്ടിയ്ക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം. കുട്ടിയെ വളഞ്ഞിട്ട് തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടി നിലത്തുവീഴുന്നതും വലിച്ചിഴച്ച്
ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തെരുവുനായ്ക്കള്‍ കുട്ടിയെ കടിച്ചുകീറുന്ന ഹൃദയഭേദകമായ കാഴ്ച വ്യാപകമായാണ് പ്രചരിക്കുന്നത്.

ഈ സമയത്ത് ആ വഴി കടന്നുവന്ന വഴിയാത്രക്കാരന്‍ നായ്ക്കളെ ആട്ടിയോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്.

Related posts

Leave a Comment