കൊപ്ര കടയിലെ കവര്‍ച്ച: രേഖാചിത്രം പുറത്തുവിട്ടു

knr-rekshaകണ്ണൂര്‍: പെരളശേരി ടൗണിലെ കൊപ്ര കടയില്‍നിന്നും പട്ടാപ്പകല്‍ 29,000 രൂപ കവര്‍ന്ന മോഷ്ടാവിന്റെ രേഖാചിത്രം ചക്കരക്കല്‍ പോലീസ് പുറത്തുവിട്ടു. ഈ മാസം 14 ന് ഉച്ചകഴിഞ്ഞു 2.30 ന് ടൗണിലെ ചന്ദ്രന്റെ കൊപ്ര കടയിലെ മേശവലിപ്പില്‍നിന്നാണു പണം കവര്‍ന്നത്. ചന്ദ്രന്‍ തേങ്ങ തൂക്കിനോക്കുന്ന സമയം കടയിലുണ്ടായിരുന്ന അജ്ഞാതന്‍ മേശ തുറന്നു പണവുമായി കടന്നുകളയുകയായിരുന്നു. ഉയരം കുറഞ്ഞ 50 നും 55 നും ഇടയില്‍ പ്രായം തോന്നിക്കുന്ന ഇയാള്‍ സംസാരിക്കുമ്പോള്‍ വിക്കുള്ളതായും പറയുന്നു.  ഇയാളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാല്‍ ചക്കരക്കല്‍ പോലീസിനെ അറിയിക്കാന്‍ താല്‍പര്യം. ഫോണ്‍: 0497 2851669, 9497980843.

Related posts