എ​ലി​പ്പ​നി: തൃ​ശൂ​രി​ൽ 30 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ;  15 പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; പ​നിയുള്ളവർ സ്വ​യം ചി​കി​ത്സ പാ​ടി​ല്ലെന്ന് അധികൃതർ

മു​ള​കു​ന്ന​ത്ത​കാ​വ്: പ​ക​ർ​ച്ച​വ്യാ​ധി​യി​ൽ മ​ല​യാ​ളി​ക​ൾ ഭ​യ​ന്ന് വി​റ​ക്കു​ന്പോ​ഴും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ​നി​ബാ​ധി​ച്ച് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം നീ​ളു​ന്നു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രി​ൽ 30 പേ​ർ എ​ലി​പ്പ​നി ഭീ​തി​യി​ലാ​ണ്. നി​ര​വ​ധി പേ​ർ ഡെ​ങ്കി​പ്പ​നി​യും, പ​ക​ർ​ച്ച​പ്പ​നി​യും കാ​ര​ണം ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. 15 പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ബാ​ക്കി​യു​ള്ള​വ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ ര​ക്ത​സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നു​പേ​ർ എ​ലി​പ്പ​നി​മൂ​ലം മ​രി​ച്ചി​രു​ന്നു. ഒ​ള​രി​ക്ക​ര പു​ല്ല​ഴി സ്വ​ദേ​ശി നി​ഷാ​ന്ത്, മ​ല​പ്പു​റം കാ​ഞ്ഞി​ര​മു​ക്ക് സ്വ​ദേ​ശി ആ​ദി​ത്യ​ൻ(51), പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി സ​ജീ​വ​ൻ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത് പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ലി​പ്പ​നി പ​ട​രാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കെി​ല​ടു​ത്ത് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ലി​പ്പ​നി മൂ​ലം മ​രി​ച്ച പു​ല്ല​ഴി സ്വ​ദേ​ശി നി​ഷാ​ന്തി​ന് ത​ക്ക സ​മ​യ​ത്ത് ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്നു​ള്ള ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. പ​നി​യെ ഭ​യ​ന്ന് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്.

ഒ​പി ബ്ലോ​ക്കി​ൽ ഡോ​ക്ട​റെ കാ​ണാ​നെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ നീ​ണ്ട നി​ര റോ​ഡി​ലേ​ക്ക് നീ​ങ്ങു​ന്ന കാ​ഴ്ച്ച​യാ​ണു​ള്ള​ത്. മെ​ഡി​സി​ൻ യൂ​ണി​റ്റി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​ക​ണ്ട് ജീ​വ​ന​ക്കാ​ർ അന്പരക്കുകയാ​ണ്.

പ​നി: സ്വ​യം ചി​കി​ത്സ പാ​ടി​ല്ല
തൃ​ശൂ​ർ: പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ലി​പ്പ​നി പ​ട​രാ​നു​ള​ള സാ​ധ്യ​ത ഏ​റെ​യു​ള്ളതി​നാ​ൽ പ​നിബാ​ധ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നു ഡി​എംഒ നി​ർ​ദേ​ശി​ച്ചു. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽനി​ന്നു മ​രു​ന്ന് വാ​ങ്ങി സ്വ​യം ചി​കി​ത്സ ന​ട​ത്തു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​റു​ടെ കു​റി​പ്പി​ല്ലാ​തെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു യാ​തൊ​രുവി​ധ മ​രു​ന്ന​ക​ളും ന​ൽ​ക​രു​തെ​ന്നു ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​ർ അ​ധി​കൃ​ത​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ലി​പ്പ​നി ബാ​ധി​ച്ചാ​ൽ കൃ​ത്യ​മാ​യ ചി​കി​ത്സ വൈ​കു​ന്ന​തു മ​ര​ണ​ത്തി​ന് ഇ​ട​യാ​കു​മെ​ന്ന​തി​നാ​ലാ​ണ് ഈ ​നി​ർ​ദേശം. പ​നി​യു​ള്ളവ​ർ നി​ർ​ബ​ന്ധ​മാ​യി ഡോ​ക്ട​റു​ടെ സേ​വ​നം തേ​ട​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Related posts