രാജീവ് ഡി.പരിമണം
കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസില്‍ വിജയസാധ്യതയുള്ളവര്‍ക്ക് മാത്രമെ സീറ്റ് ഇക്കുറി ലഭിക്കാനിടയുള്ളു. കൂടുതല്‍പേരും പുതുമുഖങ്ങളായിരിക്കാനാണ് സാധ്യത. കൊല്ലം അസംബ്ലി മണ്ഡലത്തില്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും പിന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ മോഹന്‍ ശങ്കര്‍ സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചനയുണ്ട് .ഇത് സംബന്ധിച്ച് മോഹന്‍ശങ്കര്‍ എ.കെ ആന്റണിയുമായി കഴിഞ്ഞദിവസം കൂടികാഴ്ചനടത്തിയതായാണ് വിവരം.മോഹന്‍ ശങ്കര്‍ സ്ഥാനാര്‍ഥിയാകുന്നതോടെ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് മുന്നണിക്ക് കൊല്ലത്തെമുന്നേറ്റത്തിന് തടയിടാനാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.’’
ശൂരനാട് രാജശേഖരന്‍, സൂരജ് രവി,ബിന്ദുകൃഷ്ണ ,എ.കെ ഹഫീസ്,എം.ലിജു എന്നിവരുടെ പേരുകളാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.മോഹന്‍ ശങ്കര്‍ സ്ഥാനാര്‍ഥിയാകുന്നതിനോട് പാര്‍ട്ടിയിലെതന്നെ നല്ലൊരുവിഭാഗം അനുകൂലിക്കുന്നതായാണ് വിവരം. സീറ്റുമോഹികളില്‍ ചിലര്‍ മാത്രമാണ് മോഹന്‍ശങ്കറിന്റെ വരവിനെ തടയിടാന്‍ ശ്രമിക്കുന്നതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. കൊല്ലത്തെ എസ്എന്‍ഡിപിയൂണിയന്‍ പ്രസിഡന്റ് കൂടിയായ മോഹന്‍ ശങ്കര്‍ സ്ഥാനാര്‍ഥിയാകുന്നതിനോട് മറ്റ്ഘടക കക്ഷികള്‍ക്കും എതിര്‍പ്പ് ഉണ്ടാകാനിടയില്ല.
അടുത്തിടെ പ്രധാനമന്ത്രി പങ്കെടുത്ത കൊല്ലത്തെ ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍നിന്ന് പാര്‍ട്ടി ഭാരവാഹി എന്നനിലയില്‍ കുടുംബത്തോടൊപ്പം വിട്ടുനിന്നതിലൂടെ പാര്‍ട്ടി നേതൃത്വത്തിനും മോഹന്‍ ശങ്കര്‍ അഭിമതനായിമാറുകയായിരുന്നു. കൊല്ലത്തെ 11 അസംബ്ലി മണ്ഡലങ്ങളില്‍ മൂന്ന് സീറ്റ് ആര്‍എസ്പിക്ക് നല്‍കി. മറ്റ് എട്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഡിസിസി തയാറാക്കി നല്‍കിയത്. മുസ്ലിം ലീഗിനും കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിനും സീറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല.അവര്‍ സമ്മര്‍ദം ചെലുത്തിയാല്‍ മുസ്ലിംലീഗിന് ചടയമംഗലത്തോ കരുനാഗപ്പള്ളിയിലോ ഒരു സീറ്റ് നല്‍കിയേക്കും. കേരളാകോണ്‍ഗ്രസ് മാണിവിഭാഗത്തിന് ചിലപ്പോള്‍പുനലൂര്‍ സീറ്റ് നല്‍കിയേക്കും. കരുനാഗപ്പള്ളി, കൊല്ലം, ചാത്തന്നൂര്‍, കുണ്ടറ, പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര, ചടയമംഗലം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് നല്‍കിയത്.
ചാത്തന്നൂര്‍ മണ്ഡലത്തില്‍ നെടുങ്ങോലം രഘു, ബിന്ദുകൃഷ്ണ, വി.സത്യശീലന്‍ എന്നിവരുടെ പേരുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കുണ്ടറയില്‍ ജര്‍മിയാസ്, ഷാനവാസ്ഖാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആര്‍.ചന്ദ്രശേഖരന്‍ എന്നിവരാണുള്ളത്. കെ.സിരാജന്‍, സി.ആര്‍ മഹേഷ്, എം.അന്‍സാര്‍ എന്നിവര്‍ കരുനാഗപ്പള്ളി മണ്ഡലത്തിലും ഭാരതീപുരം ശശി, പുനലൂര്‍ മധു, സഞ്ജയ്ഖാന്‍, സഞ്ജുബുഖാരി എന്നിവര്‍ പുനലൂര്‍ മണ്ഡലത്തിലേയും സ്ഥാനാര്‍ഥി പട്ടികയിലുള്ളവരാണ്.
പത്തനാപുരത്ത് സിനിമതാരം ജഗദീന്റെ പേരാണ്. കൊട്ടാരക്കരയില്‍ കൊടിക്കുന്നില്‍സുരേഷ്, സവിന്‍ സത്യന്‍, വി.സത്യശീലന്‍ എന്നിവരും ചടയമംഗലത്ത് എം.എം നസീര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ചിതറമധു എന്നിവരുടെ പേരുകളുമാണുള്ളത്. ആര്‍എസ്പിയുടെ മൂന്നുസീറ്റുകളില്‍ ചവറയില്‍ ഷിബുബേബീജോണും, ഇരവിപുരത്ത് എ.എ അസീസും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും മത്സരിക്കും.