ആലപ്പുഴ: ജെഎസ്എസ് പ്രസിഡന്റ് സ്ഥാനം കെ.കെ ഷാജു രാജിവെച്ചു. കോണ്‍ഗ്രസിലേക്കു പോകുന്നതിന്റെ ഭാഗമാണ് രാജിയെന്നാണു സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുക്കമാണെന്ന് ഷാജു നേരത്തെ വ്യക്തമാക്കിയിരുന്നു.
മാവേലിക്കരയിലോ അടൂരിലോ മത്സരിക്കാന്‍ തയാറാണെന്നും ഷാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ തവണ മാവേലിക്കരയില്‍ ആര്‍. രാജേഷിനോടു മത്സരിച്ചാണ് ഷാജു തോറ്റത്. രാജന്‍ബാബു വെള്ളാപ്പള്ളി നടേശനെ അനുഗമിച്ചതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ജെഎസ്എസിനെ പിളപ്പിലേക്കു നയിച്ചത്.
വിവാദപ്രസംഗത്തിന്റെ പേരില്‍ കോടതി നടപടി നേരിടുന്ന വെള്ളാപ്പള്ളിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ രാജന്‍ബാബു അനുഗമിച്ചതിനെതിരേ കെ.കെ. ഷാജു രംഗത്തു വന്നതാണ് പ്രതിസന്ധിക്കു തുടക്കം കുറിച്ചത്. രാജന്‍ ബാബു എസ്എന്‍ഡിപിയുടെ ലീഗല്‍ അഡൈ്വസര്‍ സ്ഥാനം ഒഴിയണമെന്നു ഷാജു ആവശ്യപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി. കെ.ആര്‍. ഗൗരിയമ്മ സിപിഎമ്മിലേക്കു മടങ്ങാന്‍ തീരുമാനിച്ചതിനോടു യോജിക്കാതെ കെ.കെ. ഷാജുവും രാജന്‍ ബാബുവും യുഡിഎഫില്‍ തന്നെ നിലകൊള്ളുകയായിരുന്നു.