കോതമംഗലം: കോതമംഗലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന എന്റെ നാട് പദ്ധതിക്ക് തുടക്കമായി. കോതതമംഗലം സെന്റ് അഗസ്ററ്യന്‍സ് സ്കൂളില്‍ നടത്തിയ ആദ്യ പരിപാടി എഡ്യൂകെയര്‍ വിദ്യാഭ്യാസ അവാര്‍ഡ്ദാനം ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം ഉദ്ഘാടനം ചെയ്തു.പഠന മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും മൂല്യങ്ങളും ഉള്ളവരായി വിദ്യാര്‍ഥികള്‍ വളരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കില്‍ മാത്രമേ രാജ്യ വികസനം സാധ്യമാവുകയുള്ളൂ. എന്റെ നാട് പദ്ധതി സാമൂഹിക മാററത്തിനായുള്ള തുടക്കമാവട്ടെയെന്ന് രാജമാണിക്യം പറഞ്ഞു.
കോതമംഗലത്ത് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിനും എന്റെ നാട് മുന്‍കൈ എടുക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ഷിബു തെക്കുംപുറം പറഞ്ഞു.മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങള്‍ അവരെ സജ്ജമാക്കിയ അധ്യാപകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ഹൈസ്കൂള്പ്ലസ്ടു തലത്തില്‍ എ പ്ലസ്, എ വണ്‍ നേടിയ 500 ഓളം വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു.മുന്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ആര്.വിശ്വംഭരന് മുഖ്യാതിഥിയായിരുന്നു.
നഗരസഭ അധ്യക്ഷ മഞ്ജു സിജു,എ.ഇ.ഒ പി.എന്‍.അനിത,കെ.പി.ബാബു, പ്രഫ.കെ.എം.കുര്യാക്കോസ്, ഡാമി പോള്‍, പി.പി.ഉതുപ്പാന്, സി.എസ്.നാരായണന്‍നായര്‍,എബിഎബ്രഹാം,ജോസുകുട്ടിസേവ്യര്,ബിജിഷിബു,പി.പ്രകാശ്,സി.അലന്‍സോ,സി.മരിയാന്‍സി,സി.ടിസാ റാണി,സണ്ണി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.സംസ്ഥാനത്തിനാകെ മാതൃകയാകുംവിധം സര്‍ക്കാര്‍,സ്വകാര്യ,പൊതുജന പങ്കാളിത്തോടെയാണ് എന്റെ നാട് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതെന്ന് സംഘാടനകര്‍ അറിയിച്ചു.