ക്യാപ് അറ്റ് കാമ്പസ് പദ്ധതി തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

tvm-capതിരുവനന്തപുരം: ദീപികയും സര്‍ഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേര്‍ന്നു നടത്തുന്ന സമഗ്ര കാന്‍സര്‍ ബോധവത്കരണ പദ്ധതി- ക്യാപ് അറ്റ് കാമ്പസിന്റെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.    നാളെ രാവിലെ ഒന്‍പതിനു തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ മേളം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍ അധ്യക്ഷത വഹിക്കും.

രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ.മാണി പുതിയിടം, സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്‌സ് പ്രായിക്കളം സിഎംഐ, കെ. മുരളീധരന്‍ എംഎല്‍എ, തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസ്, സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഫാ. സിറിയക് മഠത്തില്‍, ഫാ. ബിനോ പട്ടര്‍കളം സിഎംഐ, ഫാ. ജോസഫ് വട്ടപ്പറമ്പില്‍ സിഎംഐ, സര്‍ഗക്ഷേത്ര ഭാരവാഹികളായ ജിജി കോട്ടപ്പുറം, വര്‍ഗീസ് ആന്റണി, ജിജി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിക്കും.

വെബ്‌സൈറ്റ് ഉദ്ഘാടനം, ബോധവത്കരണ കൈപ്പുസ്തക പ്രകാശനം, സിഡി പ്രകാശനം, സൗജന്യ വിഗ് ദാനം, മുടിദാനം എന്നിവയും ഉദ്ഘാടനചടങ്ങില്‍ നിര്‍വഹിക്കും. കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ മാര്‍ഗനിര്‍ദേശത്തില്‍ നടപ്പാക്കുന്ന ക്യാപ് അറ്റ് കാമ്പസ് പദ്ധതിയില്‍ സ്കൂള്‍-കോളജുകള്‍ക്ക് ജൂലൈ 31 വരെ രജിസ്‌ട്രേഷന്‍ ചെയ്യാം.

Related posts