ക്ഷേത്രത്തിലെ നെറ്റിപ്പട്ടം: ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ktm-courtkeralaകൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രത്തിലെ നെറ്റിപ്പട്ടവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റീസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. രാജഭരണകാലത്തെ നെറ്റിപ്പട്ടം ഉരുക്കി പുതിയത് നിര്‍മിക്കാനുള്ള തീരുമാനം സുപ്രീംകോടതി തടഞ്ഞിരുന്നു. പുരാവസ്തു മൂല്യമുള്ള പഴയ നെറ്റിപ്പട്ടം ഉരുക്കി പുതിയത് നിര്‍മിക്കുന്നതിനെ എതിര്‍ത്ത് ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.  എന്നാല്‍ നെറ്റിപ്പട്ടത്തില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. പിന്നീട് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചാണ് തല്‍സ്ഥിതി തുടരാനുള്ള ഉത്തരവ് നേടിയത്.

Related posts