കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഖരമാലിന്യ നീക്കം നിലച്ചു. ഇതോടെ മെഡിക്കല്‍ കോളജ് പരിസരം പകര്‍ച്ചവ്യാധി ഭീഷണിയിലുമായി. ആശുപത്രിയുടെ എല്ലാ ഭാഗത്തും ഖരമാലിന്യം കൂടിക്കിട ക്കുകയാണ്. നിസാര രോഗത്തിന് മെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്ക് മാരക രോഗം പിടികൂടുന്ന അവസ്ഥയാണ്. ആശുപത്രിയിലെ ആവശ്യങ്ങള്‍ക്ക് മരുന്നുള്പ്പടെയുള്ളവ എത്തിക്കുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍, മരുന്ന്കുപ്പികള്, ഐവി കാനുലകള്‍, തുടങ്ങിയവയാണ് പരിസരത്ത് കുന്നുകൂടുന്നത്.
തൂക്കി വിറ്റാല്‍തന്നെ ലക്ഷങ്ങള്‍ ലഭിക്കുന്ന വസ്തുക്കളാണ് ചീഞ്ഞളിഞ്ഞ രൂപത്തിലായത്. അത്യാഹിത വിഭാഗത്തിന് സമീപവും സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിക്ക് സമീപവുമാണ് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. കനത്തവേനലില്‍ ഈമാലിന്യങ്ങള്‍ പലവട്ടം തീപിടിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. അന്നുതന്നെ ഇത് നീക്കം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയതാണ്.എന്നാല്‍ ടെന്ഡഡറില്ലാതെ ഇത് കടത്താനുള്ള ചിലരുടെ ശ്രമം തടഞ്ഞതോടെയാണ് ഇത് കുന്നുകൂടുന്നതിന് ഇടയാക്കിയത്. മഴകന ത്തതോടെ ചീഞ്ഞളിഞ്ഞ അഴുക്കു വെള്ളവും ചവിട്ടി വേണം അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കാന്‍. ആശുപത്രിക്കകത്തും മലിനജലം എത്താന്‍ ഇതിടയാക്കും.