പേരാമ്പ്ര : ചിഹ്നംവും കാത്ത് നാടെങ്ങും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡുകള്‍. ബാലുശേരി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി യു.സി. രാമന്റെ ബോര്‍ഡുകളാണ് ഇത്തരത്തിലുള്ളത്. ബോര്‍ഡുകളില്‍ സ്ഥാനാര്‍ഥി കൈയുയര്ത്തിയാണ് നില്ക്കുന്നതെങ്കിലും ചിഹ്നം അതല്ല. അടയാളം രേഖപ്പെടുത്തേണ്ട ഭാഗത്ത് വട്ടം വരച്ചുവച്ചിരിക്കുകയാണ്. ചിഹ്നം കിട്ടിയാല്‍ വട്ടംവരച്ച ഭാഗത്ത് ചിഹ്നം രേഖപ്പെടുത്തണം. ഇത് അണികളുടെ പണിയാണ്. എതിര് സ്ഥാനാര്‍ഥി പുരുഷന് കടലുണ്ടിയുടെ ബോര്‍ഡുകളെല്ലാം ചിഹ്നത്തോടെയാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിലുള്ള എംഎല്‍എയും മുന്‍ എംഎല്‍എയുമാണ് ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്.
ചിഹ്നം കാത്ത് യുഡിഎഫ് സ്വതന്ത്രന്റെ ബോര്‍ഡുകള്‍
