വാ​റ​ണ്ട് പി​ൻ​വ​ലി​ക്കണം..! ജാ​വേ​ദ് അ​ക്ത​റി​ന്‍റെ മാ​ന​ന​ഷ്ട​ക്കേ​സ്; ക​ങ്ക​ണ റ​നൗ​ട്ടി​ന് ജാ​മ്യം

മും​ബൈ: ഗാ​ന​ര​ച​യി​താ​വ് ജാ​വേ​ദ് അ​ക്ത​ർ ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ ന​ടി ക​ങ്ക​ണ റ​നൗ​ട്ടി​ന് ജാ​മ്യം. അ​ന്ധേ​രി മെ​ട്രോ​പൊ​ലി​റ്റ​ൻ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​യ ക​ങ്ക​ണ ത​നി​ക്കെ​തി​രാ​യ വാ​റ​ണ്ട് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും താ​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ സ​മ​ൻ​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വാ​റ​ണ്ട് അ​യ​ച്ച​ത്.

ത​നി​ക്കെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​വും തെ​റ്റാ​യ​തു​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് അ​ക്ത​ർ, ക​ങ്ക​ണ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബോ​ളി​വു​ഡി​ലെ കോ​ക്ക​സി​നെ പ​രാ​മ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ന്‍റെ പേ​ര് വ​ലി​ച്ചി​ട്ട​ത്.

ക​ങ്ക​ണ​യു​ടെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ന്‍റെ സ​ൽ​പ്പേ​രി​ന് ക​ള​ങ്കം വ​രു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment