ഛര്‍ദിക്കും ഓക്കാനത്തിനും ശേഷം വയറ് ശാന്തമാക്കാന്‍..

hEALTHഓക്കാനവും ഛര്‍ദിയും സാധാരണയായി കണ്ടുവരാറുള്ള ഒരുപ്രശ്‌നമാണ്. ഇതുണ്ടാകാന്‍ പലകാരണങ്ങളുമുണ്ട്. ഛര്‍ദിക്കും ഓക്കാനത്തിനും ശേഷം ശരിയായ രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ വയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ക്ഷീണം മാറ്റുന്നതിനും ഉപകരിക്കും.

എരിവും പുളിയും ഇല്ലാത്ത ഭക്ഷണം

ഛര്‍ദിക്കു ശേഷം കഴിക്കാവുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത് എരിവോ പുളിയോ ഇല്ലാത്തവയാണ്. ഛര്‍ദിക്കുശേഷം എരിവും പുളിയും ഉള്ള ഭക്ഷണം കഴിക്കുകയാണെങ്കില്‍ അസിഡിറ്റിക്കു കാരണമാവുകയും പിന്നീട് വീണ്ടും ഛര്‍ദിക്കു കാരണമാകും. എരിവും പുളിയും ഇല്ലാത്ത സാന്‍വിച്ച് പോലുള്ള ഭക്ഷണം ഛര്‍ദിക്കുശേഷം കഴിക്കാവുന്നതാണ്

ഓറഞ്ച് ജ്യൂസ്

ഛര്‍ദിക്കും മനം പുരട്ടലിനും ശേഷം ഒരുഗ്ലാസ് ഓറഞ്ച്ജ്യൂസ് കുടിക്കുകയാണെങ്കില്‍ ഛര്‍ദിയുണ്ടാകുന്നതു തടയുന്നതിനു സഹായിക്കുകയും വയറിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാക്കുന്നതിനും ഉപകരിക്കും

തൈര്

ഭക്ഷണത്തിനു ശേഷം തൈര് ഉപയോഗിക്കുകയാണെങ്കില്‍ ദഹനപ്രക്രിയ സുഗമമാക്കുന്നതിനും അസിഡിറ്റി തടയുന്നതിനും സഹായിക്കും

ഐസ് ക്യൂബ്

ഛര്‍ദിക്കുശേഷം ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ വെള്ളം കുടിക്കാന്‍ താത്പര്യമില്ലെങ്കില്‍ പകരം രണ്ടോ മൂന്നോ ഐസ് ക്യൂബുകള്‍ കഴിക്കാവുന്നതാണ്.

ഏത്തപ്പഴം

ഛര്‍ദിക്കും മനംപുരട്ടലിനും ശേഷം എത്തപ്പഴം കഴിക്കുകയാണെങ്കില്‍ അസിഡിറ്റി തടയുന്നതിനും വയറ് ശാന്തമാക്കുന്നതിനും സഹായിക്കും

Related posts