ജര്‍മന്‍ ഡോക്ടര്‍ മാനസിക രോഗിയെ ഐഎസിലേക്കു റിക്രൂട്ട് ചെയ്തു

isisബെര്‍ലിന്‍: ഇറാക്കില്‍ ഇസ്‌ലാമിക് സ്റ്റേറ്റിനുവേണ്ടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജര്‍മന്‍ ഡോക്ടര്‍ മാനസികരോഗിയെ റിക്രൂട്ട് ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.

മുപ്പത്തിമൂന്നുകാരനായ ഡോക്ടര്‍ 24 വയസുള്ള രോഗിയെ ബ്രെയ്ന്‍ വാഷ് ചെയ്ത് ഐഎസില്‍ ചേര്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം. ഇയാള്‍ക്ക് സിറിയയിലും ഇറാക്കിലും പോകാന്‍ ടിക്കറ്റും എടുത്തു കൊടുത്തുവത്രെ.

ഇറാക്കിലെ ബൈജിയില്‍ യുവാവ് പിന്നീട് ചാവേര്‍ സ്‌ഫോടനത്തില്‍ സ്വയം മരിച്ചു. ആക്രമണത്തില്‍ 12 ഇറാക്കി സൈനികരും കൊല്ലപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts