താന്‍ ആദ്യം പോയി ലാലേട്ടന്റെ അഭിനയം കണ്ടുപഠിക്ക്! എന്നിട്ട് സ്വന്തം കരണം നോക്കി ഒന്നുപൊട്ടിക്ക്; കെആര്‍കെയ്ക്ക് മറുപടിയുമായി സുരാജ് വെഞ്ഞാറമ്മൂട്

ikiytuujമലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ ചോട്ടോ ഭീം എന്നുവിളിച്ച് രംഗത്തുവന്ന ബോളിവുഡ് നടനും നിര്‍മ്മാതാവുമായ കമാല്‍ റഷീദ് ഖാനിനെ വേരോടെ പിഴുതെറിയാനുള്ള ശ്രമത്തിലാണ് മലയാളികള്‍. മോഹന്‍ലാലിനെ അപമാനിച്ച കമാല്‍ ആര്‍ ഖാന് മറുപടിയുമായി ഇപ്പോഴിതാ സുരാജ് വെഞ്ഞാറമ്മൂടും രംഗത്തെത്തിയിരിക്കുന്നു. തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേയെന്ന് സുരാജ് പറഞ്ഞു. ,ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ലെന്നും സുരാജ് മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്കിലൂടെയാണ് സുരാജ് തന്റെ അമര്‍ഷം പ്രകടിപ്പിച്ചത്.
സുരാജിന്റെ ഫേ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-

Mr.KRK തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേ , ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ല ട്ടോ ! ജാഗ്രതൈ. പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോന്‍ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ, കോമാളി എന്ന് ഞാന്‍ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ്. പ്രതികരിക്കാന്‍ ഇച്ചിരി ലേറ്റ് ആയി പോയി , ക്ഷമിക്കണം…

ആദ്യ പോസ്റ്റിട്ട് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ തന്നെ ഹിന്ദി, ഇംഗ്ലീഷ് തര്‍ജ്ജിമകള്‍ സുരാജ് ഫേസ്ബുക്ക് പേജില്‍ എത്തി. ഇനി മലയാളം അറിയാത്തോണ്ട് കെആര്‍കെ അത് അറിയാതെ പോണ്ട..അല്ല പിന്നെ എന്നു പറഞ്ഞുകൊണ്ടാണ് സുരാജ് ആദ്യ പോസ്റ്റിന്റെ തര്‍ജ്ജിമകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയ്‌ക്കെതിരെ നടി ശരണ്യ മോഹനും രംഗത്തെത്തിയിരുന്നു. ഇത്തരം കോമാളികളെ സമൂഹമാധ്യങ്ങളില്‍ നിന്നു തന്നെ നിരോധിക്കണമെന്നും ഇയാള്‍ ആരാണെന്നും ശരണ്യ ചോദിക്കുന്നു. മോഹന്‍ലാലിനെപ്പോലൊരു മഹാനടനെ വിമര്‍ശിക്കാന്‍ മാത്രം എന്തുയോഗ്യതയാണ് കെആര്‍കെയ്ക്ക് ഉള്ളതെന്നും ശരണ്യ ചോദിച്ചു.

കെആര്‍കെയ്‌ക്കെതിരെ സൈജു കുറുപ്പ്, ആഷിക് അബു, രൂപേഷ് പീതാംബരന്‍ അടക്കമുള്ളവര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ‘മോഹന്‍ലാല്‍ ഛോട്ടാ ഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നുമുള്ള ട്വീറ്റ് ആണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ ആരാധകരുടെ കടന്നാക്രമണമായിരുന്നു. കെആര്‍കെയുടെ ഫേസ്ബുക്ക് അക്കൈണ്ട ഹാക്ക് ചെയ്തതായി മല്ലു സൈബര്‍ സോള്‍ഡിയേഴ്‌സ് അവകാശപ്പെടുന്നുണ്ട്. കെആര്‍കെയുടെ ട്വിറ്ററിലേയ്ക്ക് കടക്കാനുള്ള ഇമെയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ റിക്കവര്‍ ഇമെയിലെന്നും ഇവര്‍ പറയുന്നു.


Related posts