ലണ്ടന്‍: റോമിനും ബര്‍ലിനും ലണ്ടനും പുറമെ നോര്‍ത്ത് അമേരിക്കയിലും പാരീസ് മോഡല്‍ ആക്രമണം നടത്തുമെന്ന് ഐഎസ് ഭീഷണി. ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരവും ഐഫല്‍ഗോപുരവും തകര്‍ന്നുവീഴുന്നതായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളുള്ള വീഡിയോ ഐഎസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് അമേരിക്കയിലും ഐഎസ് ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ജൂലൈ നാലിനായിരിക്കാം ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ഐഎസ് ഭീഷണിയെത്തുടര്‍ന്ന് അമേരിക്കന്‍ രാജ്യങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

